ഇടിഞ്ഞു, ഇനി കുതിക്കും; വിദേശ നിക്ഷേപവും വൻതോതിൽ; ഓഹരി വിപണിയിൽ ലാഭം കൂട്ടാം, നഷ്ടം കുറയ്ക്കാം; ഇതാ ചില ‘വെറൈറ്റി’ തന്ത്രങ്ങൾ
Mail This Article
2024 സെപ്റ്റംബർ പകുതിക്കുശേഷം ഓഹരി വിപണികളിൽ സംഭവിക്കുന്നത് വലിയ തോതിലുള്ള ഇടിവുകളാണ്. 10 ശതമാനത്തിലധികം വിപണികൾ താഴേക്കുപോയി. യഥാർഥ തിരുത്തൽ മേഖലയിലേക്ക് സൂചികകൾ കടക്കുന്നതേയുള്ളു എന്നു വിലയിരുത്തുന്ന വിദഗ്ധരുണ്ട്. എന്നാൽ ഇത്ര വലിയ ഇടിവു സംഭവിച്ചതിനാൽ ഇനി സാവകാശം തിരിച്ചുകയറുമെന്നു പ്രതീക്ഷ നൽകുന്നുണ്ട്, ഒരു വിഭാഗം നിരീക്ഷകർ. മികച്ച പല ഓഹരികളുടെയും വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. അവിടെ നിന്നും താഴേക്കു പതിച്ച ഓഹരികളുമുണ്ട്. എന്നാൽ വിലയ്ക്കു വലിയ കോട്ടം തട്ടാതെ പിടിച്ചുനിൽക്കുന്നവയുമുണ്ട്. ഓഹരി വിപണിയിൽ വലിയ ചലനങ്ങളുണ്ടാകുമ്പോൾ നിക്ഷേപകർ ചെയ്യേണ്ടതെന്താണ്? ഇത്തരം സാഹചര്യത്തിൽ ഏതു തന്ത്രമാണു വിജയിക്കുക, ലാഭം കൂട്ടാനും ചില സാഹചര്യങ്ങളിൽ നഷ്ടം കുറയ്ക്കാനെങ്കിലും എന്തു ചെയ്യണം? ഈ വിറ്റൊഴിക്കലിൽ നിക്ഷേപമെല്ലാം പിൻവലിച്ച് പേടിച്ചോടേണ്ടതുണ്ടോ? വിറ്റൊഴിക്കൽ