'ദില്ലിവാലയാണോ?' നഷ്ടം 11 വർഷം; പുക വലിക്കാത്തവർക്കും അർബുദം; നോക്കുകുത്തിയായി കേജ്രിവാളിന്റെ പദ്ധതി
Mail This Article
ഡൽഹിയിൽ യോഗ ചെയ്യുന്നതിനെക്കാൾ ബെംഗളൂരുവിലെ സിഗരറ്റ് വലിയാണ് ‘ആരോഗ്യകര’മെന്നാണ് ഒരു രസികൻ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്. മലിനീകരണംകൊണ്ടു പൊറുതിമുട്ടിയ ഡൽഹിയുടെ നേർസാക്ഷ്യമാണ് ഈ പോസ്റ്റ്. 2016 നവംബർ ആറിനാണു ഡൽഹിയിലെ വായുനിലവാരം ഏറ്റവും അപകടകരമായ തോതിലെത്തിയത്. അന്നു വായു നിലവാര സൂചിക (എക്യുഐ) 497 എന്ന റെക്കോർഡിലെത്തി. അതുകഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന എക്യുഐ രേഖപ്പെടുത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്–494. ഇതെത്രത്തോളം കൂടുതലാണെന്നറിയാൻ തിരുവനന്തപുരം നഗരത്തിലേക്കു നോക്കിയാൽ മതി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാമൂടുള്ള സൂചികയിൽ ഇന്നലെ എക്യുഐ 64. തൃശൂരിലിത് 44. 400നു മുകളിലുള്ള എക്യുഐ അതീവഗുരുതരമാണ്. എന്നാൽ, ഡൽഹിയിൽ ഇതു ഞെട്ടിക്കുന്ന സംഖ്യയേയല്ല. 10 വർഷത്തോളമായി ഇതാണ് അവസ്ഥ. ഒക്ടോബർ മുതൽ ജനുവരി വരെ നീളുന്ന ‘മലിനീകരണ സീസണി’ൽ ചുമ, ശ്വാസതടസ്സം തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടാത്തവർ ഇവിടെ വിരളമായിരിക്കും. യുഎസിലെ ഷിക്കാഗോ സർവകലാശാലയിലെ ദി എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഇപിഐസി) ‘എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ്’ പഠനമനുസരിച്ച് അന്തരീക്ഷ മലിനീകരണം മൂലം ഡൽഹി നിവാസികൾക്കു നഷ്ടമാകുന്നത്