മഹായുതിക്ക് 17 സീറ്റ്, മഹാവികാസ് അഘാഡിക്ക് 31- ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെ വിധിയെഴുതിയ മഹാരാഷ്ട്രയിലെ ജനം മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം എന്തുകൊണ്ടാവും മാറിച്ചിന്തിച്ചത്?
മുന്നിൽ നിന്നു നയിച്ച് പടക്കുതിരയായി ബിജെപി നിൽക്കുമ്പോഴും വീണ്ടും ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കേണ്ടി വരുമോ? അതോ അജിത്തും ഷിൻഡെയും നിശ്ശബ്ദത പാലിക്കുമോ?
ജനങ്ങളുടെ കണ്ണിലുണ്ണിയാവാൻ എന്തൊക്കെ തന്ത്രങ്ങളാണ് മഹായുതി പരീക്ഷിച്ചത്? തിരഞ്ഞെടുപ്പു പ്രചാരണ നാളുകളിൽ മഹാരാഷ്ട്രയിൽ സഞ്ചരിച്ച് റിപ്പോർട്ട് ചെയ്ത മനോരമ പ്രതിനിധി ജോജി സൈമൺ വിലയിരുത്തുന്നു.
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ മുന്നേറ്റം കണ്ടു പകച്ചുപോയിടത്തുനിന്നാണു നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന്റെ തകർപ്പൻ തിരിച്ചുവരവ്. കിങ് ആരാകും, കിങ് മേക്കർ ആരാവും തുടങ്ങിയ തർക്കങ്ങൾ തിരഞ്ഞെടുപ്പു ഘട്ടത്തിലാകെ മുന്നണിയെ അലട്ടിയിരുന്നെങ്കിൽ ആശയക്കുഴപ്പങ്ങളെയെല്ലാം മറികടക്കുന്നതാണു തിരഞ്ഞെടുപ്പു ഫലം. അഴിമതിയും വിലക്കയറ്റവും കാർഷിക പ്രശ്നങ്ങളുമുയർത്തി വോട്ട് ചോദിച്ച മഹാവികാസ് അഘാഡിയെ മഹാരാഷ്ട്രയിലെ കർഷകരടക്കമുള്ള ജനത പുറന്തള്ളിയെന്നും ഫലം വ്യക്തമാക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹായുതിക്ക് 17 സീറ്റും മഹാവികാസ് അഘാഡിക്കു 31 സീറ്റുമാണു ലഭിച്ചത്. തിരിച്ചടിയോടെ മഹായുതി പാഠം പഠിച്ചു. സ്ത്രീകളും കർഷകരും ന്യൂനപക്ഷവുമാണു കൈവിട്ടതെന്നു തിരിച്ചറിഞ്ഞു. സ്ത്രീകൾക്കു വേണ്ടി സർക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.