ചേലക്കരയിലെ ബിജെപി വളർച്ചയിൽ സിപിഎം ‘സന്തോഷി’ക്കുന്നത് എന്തിന്? കോണ്ഗ്രസിനെ തോൽപിച്ച ഈ ഘടകങ്ങൾ ആരും കണ്ടില്ലേ?
Mail This Article
‘‘ആ പോയ എംഎൽഎ ആരാണ്?’’ ‘‘എനിക്കറിയില്ല, 140 എംഎൽഎമാരും ഇപ്പോൾ ഇവിടെയുണ്ട്. അവരിൽ ആരെങ്കിലും ആകും!’’ ഏതാനും ദിവസങ്ങൾക്കു മുൻപ് ചെറുതുരുത്തിയിലെ നാട്ടുകവലയിലാണ് ഇത് നടക്കുന്നത്. പാഞ്ഞു പോകുകയാണ് എംഎൽഎയുടെ കാർ. ജിജ്ഞാസ കൊണ്ട് നാട്ടുകാരൻ കൂട്ടുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ പോകുന്നു. ഇതേസമയം കുറച്ച് മാറി സ്റ്റേറ് കാർ കിടക്കുന്നതു കണ്ട് ചായക്കടയിൽ കയറിയ ആളെ സ്വീകരിച്ചത് പത്രം വായിച്ച് ചായ കുടിക്കുന്ന മന്ത്രി ഒ.ആർ. കേളു. യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വീടു കയറിയവരിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉണ്ട്. ട്രോളി ബാഗും പോർവിളിയുമായി പാലക്കാടും താരപ്രഭയിൽ വയനാടും മുന്നേറുന്ന സമയത്ത് ചേലക്കരയിൽ ചർച്ച ഇങ്ങനെയൊക്കെ ആയിരുന്നു. മൂന്നു മുന്നണികളും വാശിയോടെ പൊരുതി. വിജയം എൽഡിഎഫിനാണ്. പക്ഷേ മൂന്നു മുന്നണികൾക്കും ചേലക്കര നൽകുന്ന സൂചനകൾ നിർണായകമാണ്. വയനാടും പാലക്കാടും നഷ്ടപ്പെട്ട എൽഡിഎഫിന് ആശ്വാസ ജയമാണ് ചേലക്കര. കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം രമ്യ മൂന്നിലൊന്നായി കുറച്ചുവെന്ന് കെ. സുധാകരൻ പറയുന്നത് വെറുതയല്ല. ബിജെപിയുടെ വോട്ടിന്റെ കണക്ക് പാലക്കാട് നിന്ന് എടുക്കുന്നവർ ചേലക്കരയിലെ വളർച്ച കാണാതെ പോകരുത്. ഉടുമുണ്ടിന്റെ ചേല് കരയിലാണെങ്കിൽ അതിന്റെ ഉറപ്പ് ഇഴയിലും ഇഴയടുപ്പത്തിലുമാണ്. ആശ്വാസ ജയം എൽഡിഎഫിന് നൽകിയത് മണ്ഡലത്തിൽ പാർട്ടിക്കുള്ള ഇഴയടുപ്പമായിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി പൊരുതിയെങ്കിലും