പുതു തലമുറയിലൂടെ കോൺഗ്രസിലെ സഹകരണ സംസ്കാരം തിരിച്ചു വരികയാണോ?
പാലക്കാട്ടെയും ചേലക്കരയിലെയും ഫലങ്ങൾ മൂന്നു മുന്നണികളെയും പഠിപ്പിക്കുന്നത് എന്താണ്?
Mail This Article
×
‘വർഗീയതയുടെ വിജയമാണ് പാലക്കാട്ടുണ്ടായ’തെന്ന, ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവന നടത്തുന്നതിൽനിന്ന് ചേലക്കരയിലെ വിജയം പോലും സിപിഎം നേതാക്കളെ പിന്തിരിപ്പിച്ചില്ല. പാലക്കാട്ടെ ബിജെപിയുടെ കിടപ്പു കണ്ടശേഷവും ഈ വാക്കുകൾ ആണ് പുറത്തുവന്നത്. പിണറായി സർക്കാരിനെ ന്യായീകരിക്കാനുള്ള വിജയം ചേലക്കര സിപിഎമ്മിന് നൽകിയപ്പോൾ ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തലിനെയും അപ്രസക്തനാക്കാനുള്ള ശ്രമം പാലക്കാട്ട് പരാജയപ്പെട്ടു. രണ്ടിടത്തും ജനം വ്യക്തമായിത്തന്നെ വിധിയെഴുതുകയായിരുന്നു.
ചേലക്കരയിൽ ചിരിച്ച മുഖവുമായി വന്ന് യു.ആർ. പ്രദീപ് ആദ്യം പറഞ്ഞത് ‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ല’ എന്നായിരുന്നു. പിന്നാലെ വന്ന കെ. രാധാകൃഷ്ണനും ‘ഭരണവിരുദ്ധ വികാരം ഇല്ലല്ലോ അല്ലേ’ എന്നാണ് മാധ്യമങ്ങളോട് തിരക്കിയത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നാണ് വിലയിരുത്തിയത്. സിപിഎമ്മിന് പാലക്കാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.