മഹാരാഷ്ട്ര: വിഭജനത്തിന്റെ ഇരട്ട എൻജിനിൽ വനിതകൾ സമ്മാനിച്ച അദ്ഭുത വിജയം; ഇന്ത്യാ സഖ്യത്തെ നിലംപരിശാക്കി ആ 32 ലക്ഷം വോട്ട്
Mail This Article
2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിയിൽനിന്ന് പാഠം പഠിച്ച് ബിജെപിയും സഖ്യകക്ഷികളും ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയ വിവിധ ക്ഷേമപദ്ധതികളും രാഷ്ട്രീയ തന്ത്രങ്ങളുമാണ് മഹാരാഷ്ട്ര നിയമസഭയിൽ അവർക്ക് ചരിത്രവിജയം നേടിക്കൊടുത്തത്. പ്രതിവർഷം 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള സ്ത്രീകൾക്ക് മാസംതോറും 1500 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകുന്ന ‘മുഖ്യമന്ത്രി ലാഡ്കി ബഹിൻ യോജന’യും ജനസംഖ്യയിൽ 80 ശതമാനത്തോളം വരുന്ന ഹിന്ദുവിഭാഗത്തെ ഏകീകരിക്കാൻ ആസൂത്രണം ചെയ്ത ‘ഏക് ഹേ തോ സേഫ് ഹെ’ (ഒന്നിച്ചുനിന്നാൽ നാം സുരക്ഷിതരാണ്), ‘ബഠേംഗെ തോ കഠേംഗെ’ (ഭിന്നിച്ചാൽ നശിക്കും) എന്നീ മുദ്രാവാക്യങ്ങളും എല്ലാ തിരഞ്ഞെടുപ്പു പ്രവചനങ്ങളും തെറ്റിച്ചു. ആകെയുള്ള 288 സീറ്റിൽ 235 എണ്ണം ബിജെപിയുടെ മഹായുതി സഖ്യം നേടി. സംഘടനാ മികവും ഘടകകക്ഷികൾക്കിടയിലെ ഏകോപനവും ആർഎസ്എസിന്റെ സജീവമായ ഇടപെടലും അവരുടെ വിജയം അനായാസമാക്കിയതായി കാണാം. ഏഴ് മാസം മുൻപു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് പിടിക്കാൻ കച്ചകെട്ടിയിറങ്ങിയ നരേന്ദ്ര മോദി– അമിത് ഷാ കൂട്ടുകെട്ടിനെ മഹാരാഷ്ട്രയിലെ വോട്ടർമാർ ചെവിക്കു പിടിച്ചിരുത്തുകയായിരുന്നു. സംസ്ഥാനത്തെ നാൽപത്തിയെട്ടിൽ വെറും 18 സീറ്റ് മാത്രം അവർക്കു നൽകിയപ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണി 30 സീറ്റിൽ വിജയിച്ച് ശക്തമായ തിരിച്ചുവരവു നടത്തി. നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ,