മണിപ്പുരിന് ആഭ്യന്തരകലാപങ്ങളുടെ ചരിത്രമുണ്ട്. ഇന്ത്യയിൽ ലയിപ്പിച്ചതു തൊട്ടേ കേന്ദ്രഭരണത്തോടുള്ള അതൃപ്തി അവിടെ നിലവിലുണ്ടായിരുന്നു. ലയനത്തെ മണിപ്പുരിലെ ഒരു വിഭാഗം അംഗീകരിച്ചിരുന്നില്ല. എങ്കിലും കേന്ദ്രഭരണപ്രദേശമായും പിന്നീട് സംസ്ഥാനമായും മാറിയതോടെ ക്രമേണ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും പരിഹാരശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. വിവിധ വിഭാഗങ്ങൾക്കിടയിൽ സംഘർഷം നിലനിന്നെങ്കിലും മണിപ്പുർ താരതമ്യേന ശാന്തമായിരുന്നു. താഴ്‌വരയിലെ മെയ്തെയ് വിഭാഗക്കാരുടെ ഭൂമിയുമായി ബന്ധപ്പെട്ടാണു പ്രശ്നങ്ങളുണ്ടാകുന്നത്. മലയോരവാസികളായ ഗോത്രജനതയെ അപേക്ഷിച്ച് തങ്ങൾ വിവേചനം നേരിടുന്നതായി മെയ്തെയ്കൾ വിശ്വസിച്ചു. മലയിൽനിന്നുള്ള ആദിവാസികൾക്കു താഴ്‌വരയിൽ ഭൂമി വാങ്ങാം. പക്ഷേ, മെയ്തെയ്കൾക്കു മലയോര ജില്ലകളിൽ ഭൂമി വാങ്ങാൻ അനുമതിയില്ല. എങ്കിലും, ഏതാനും വർഷം മുൻപു വരെ ഇത് അത്ര വലിയ വിഷയമായിരുന്നില്ല. ഇപ്പോഴത്തെ പ്രശ്നങ്ങൾ, ഒരു പരിധിവരെ, കേന്ദ്ര സർക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമാണ് ഉണ്ടായതെന്നു പറയാം. കുക്കികൾ യഥാർഥ മണിപ്പുരികളല്ലെന്നും അവർ നുഴഞ്ഞുകയറിയവരാണെന്നുമുള്ള വ്യാജപ്രചാരണം സൃഷ്ടിക്കപ്പെട്ടു. മ്യാൻമറിൽ‌നിന്നു വന്നവരാണെന്നും ആരോപണമുണ്ടായി. തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക താഴ്‌വരയിലെ ജനങ്ങളിൽ ശക്തിപ്പെട്ടു. കുക്കികളെയും അവരുടെ ചരിത്രത്തെയും നിന്ദിക്കാൻ ഭരണകൂട പിന്തുണയോടെ നടത്തിയ പ്രചാരണമായിരുന്നു അത്. കുക്കികളും നാഗാ വിഭാഗക്കാരും തമ്മിലും നാഗകളും മെയ്തെയ്കളും തമ്മിലും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com