നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വാസ്തവത്തിൽ എഡിഎം നവീൻ ബാബുവിനെ മരണം നടന്നിട്ട് ഒന്നര മാസമാകുമ്പോഴും പൊലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്. ആദ്യം ടൗൺ പൊലീസും പിന്നീട് പ്രത്യേക സംഘവും അന്വേഷിക്കുന്ന കേസിൽ ‌തുടക്കം മുതലേ ഉയർന്ന ഒട്ടേറെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. എന്തു കൊണ്ടായിരിക്കും കുടുംബം കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ഗൂഢാലോചനയുണ്ടെന്ന് സംശയിക്കാവുന്ന ഒട്ടേറെ കാര്യങ്ങൾ മുന്നിലുണ്ടായിട്ടും അതിലേക്കൊന്നും അന്വേഷണമുന എത്തുന്നില്ല. ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്ന ഡിജിറ്റൽ തെളിവുകൾ, പൊലീസിന്റെ ഉദാസീന മനോഭാരം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് തെളിവുകൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി വിചാരണ കോടതിയെ സമീപിക്കാൻ കുടുംബത്തെ നിർബന്ധിതരാക്കിയത്. ഉത്തരം കിട്ടാത്ത ഏറെ ചോദ്യങ്ങൾ നവീൻ ബാബുവിന്റെ മരണത്തിലുണ്ട്. അവ എതെന്നു പരിശോധിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com