ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ എന്ന പേരു കേൾക്കാത്തവർ തീരെച്ചുരുക്കം. ലോക ഫുട്ബോൾ ചരിത്രത്തിൽ തങ്കലിപികളിലെഴുതേണ്ട പേരാണ് ഈ പോർച്ചുഗീസുകാരന്റേത്. യുഇഎഫ്എ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) ചാംപ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ (140) ഗോളുകളടിച്ചയാൾ, യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ (14) ഗോളുകളടിച്ചയാൾ, രാഷ്ട്രാന്തര മൽസരങ്ങളിൽ ഏറ്റവും കൂടുതൽ (133) ഗോളുകളടിച്ചയാൾ, ദേശീയ ടീമിൽ ഏറ്റവും കൂടുതൽ പ്രാവശ്യം (216) കുപ്പായമണിഞ്ഞയാൾ തുടങ്ങി നിരവധി നേട്ടങ്ങൾ റൊണാൾഡോയ്ക്കുണ്ട്. കരിയറിൽ 33 സീനിയർ ട്രോഫികൾ നേടാൻ കഴിഞ്ഞതു നിസ്സാരമല്ല. തോട്ടക്കാരന്റെയും പാചകക്കാരിയുടെയും നാലാമത്തെ കുട്ടിയായി 1985ൽ ദരിദ്രകുടുംബത്തിൽ പിറന്ന ക്രിസ്റ്റ്യാനോ, സഹോദരങ്ങളോടൊപ്പം ഒറ്റമുറിയിൽ ബാല്യം കഴിച്ചുകൂട്ടി. തുടക്കത്തിലേ ഫുട്ബോളിൽ മികവു കാട്ടിയ ബാലൻ 12–ാമത്തെ വയസ്സിൽ കമ്പം മൂത്ത്, കൂടുതൽ അവസരങ്ങൾ തേടി, തലസ്ഥാനമായ ലിസ്ബണിലെത്തി. ആറാം ക്ലാസിൽ പഠനം നിർത്തി, മുഴുവൻസമയ കളിക്കാരനായി മാറി. ആഹാരത്തിനുപോലും വിഷമിച്ചിരുന്ന ദരിദ്രബാലൻ കൂട്ടുകാരോടൊപ്പം രാത്രി പത്തര കഴിയുമ്പോൾ സ്റ്റേഡിയത്തിനടുത്തുള്ള മക്ഡോണൾഡ്സ് റസ്റ്ററന്റിന്റെ പിന്നിലുള്ള കതകിൽത്തട്ടി, വിശപ്പടക്കാൻ ബർഗർ വല്ലതും മിച്ചമുണ്ടോയെന്നു ചോദിക്കുമായിരുന്നു. സ്നേഹനിധിയായ ജോലിക്കാരി എഡ്നയും മറ്റു രണ്ടു പേരും മിച്ചംവന്ന ബർഗർ അവർക്കു നൽകിവന്നു. പിൽക്കാലത്തു പ്രസിദ്ധിയുടെ കൊടുമുടിയിെലത്തിയ ശതകോടീശ്വരനായ ക്രിസ്റ്റ്യാനോ 2019ൽ നൽകിയ ഇന്റർവ്യൂവിൽ വികാരനിർഭരമായ വാക്കുകളിൽ പറഞ്ഞു,‘എന്റെ ജീവിതത്തിന് ഞാൻ എഡ്നയോടു കടപ്പെട്ടിരിക്കുന്നു. അവരെ കണ്ടെത്താൻ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com