ഇന്ത്യയുടെ ആയുസ്സിന്റെ പുസ്തകം – വായിക്കാം ‘ഇന്ത്യാ ഫയൽ’
Mail This Article
1950 മേയിലെ ഒരു സായാഹ്നത്തിൽ മുംബൈയിലെ കഫ് പരേഡിൽ ഒരു ബെഞ്ചിലിരുന്ന് സാഹിത്യകാരൻ മുൽക് രാജ് ആനന്ദും ഡോ.ബി.ആർ.അംബേദ്കറും ഭരണഘടനയെയും ലോകത്തെയും കുറിച്ചാണ് സംസാരിച്ചത്. ഭരണഘടനയെക്കുറിച്ചുള്ള മുൽക് രാജ് ആനന്ദിന്റെ ചോദ്യത്തിനു മറുപടിയായി അംബേദ്കർ പറഞ്ഞു: ‘‘നമ്മുടെ ഭരണഘടനയിൽ ഞങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത് മതനിരപേക്ഷ സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആദർശമാണ്... ’’. ഇപ്പോഴത്തെ ഇന്ത്യൻ ജനസംഖ്യയും 1950 മുതൽ നാളിതുവരെയുള്ള വാർഷിക മരണനിരക്കുംവച്ച് തിട്ടപ്പെടുത്തിയാൽ ഏതാണ്ട് 220 കോടിയിലേറെപ്പേരുടെ ജീവിതത്തെയാണ് നമ്മുടെ ഭരണഘടന ഇതുവരെ സ്വാധീനിച്ചിട്ടുള്ളത്. ഇനിയും എഴുതിത്തീരാത്ത പുസ്തകമാണത്. മാറ്റങ്ങൾ വരുത്തുന്നതിന് അതിൽത്തന്നെ വ്യവസ്ഥയുണ്ട്. ഭരണഘടനാസഭയിൽതന്നെ ആദ്യരൂപത്തിന് 2473 ഭേദഗതികൾ നിർദേശിക്കപ്പെട്ടു. കാലത്തിനൊത്തും രാഷ്്ട്രീയ കാലാവസ്ഥയനുസരിച്ചുമാണ് അതിൽ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെയുള്ള മാറ്റങ്ങളുണ്ടാവുന്നത്. അടിസ്ഥാന ആശയങ്ങൾ മാറ്റരുതെന്നാണ് സുപ്രീം കോടതിയുടെ തീർപ്പെങ്കിലും, അവ പലതും മാറ്റപ്പെടാം എന്ന ഭീഷണി