ജോർജ് കുര്യന്റെ ശൈലിക്ക് സിപിഎമ്മിന്റെ കൈയ്യടി; ‘ചേലക്കരയിലെ വോട്ട് കണക്കിൽ കൂട്ടില്ലേ?;’ സുരേന്ദ്രന് പകരം ശോഭ വരുമോ?
Mail This Article
സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിജെപി കേരളഘടകം കഴിഞ്ഞദിവസം ഒരു പ്രധാന തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റുമാർ 55 വയസ്സിൽ താഴെയുള്ളവരാകണമെന്ന മാനദണ്ഡം മാറ്റി. പ്രായപരിധി അറുപതാക്കി. കഴിഞ്ഞതവണ കൊണ്ടുവന്ന 55 പ്രായപരിധി അർഹരായ ചിലരുടെ വാതിലടച്ചെന്ന വിമർശനം കണക്കിലെടുത്താണ് ഈ തിരുത്ത്. എന്നാൽ, സംഘടനയിലെ യഥാർഥ തർക്കം 54 വയസ്സ് മാത്രമുള്ള സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരിലാണ്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി സുരേന്ദ്രൻ മാറി മറ്റൊരാൾ വരുമോ എന്നതാണ് ബിജെപിയിലെ ചൂടേറിയ ചോദ്യം. ആ കസേരയ്ക്കുവേണ്ടിയുള്ള കരുനീക്കങ്ങൾ പാർട്ടിയെ സംഘർഷഭരിതമാക്കി. അനൈക്യവും ആഭ്യന്തരപ്രശ്നങ്ങളും കേരള ബിജെപിയെ എക്കാലത്തും വലച്ചിട്ടുണ്ട്. ഈയിടെ സാമ്പത്തികാരോപണങ്ങൾ കൂടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതിൽ അയ്യായിരത്തോളം വോട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സി.കൃഷ്ണകുമാറിനു നഷ്ടമായത് നേതൃത്വത്തിനുള്ള പ്രഹരമായി വിമർശകർ കരുതുന്നു. എങ്കിൽ, ചേലക്കരയിൽ ഏകദേശം പതിനായിരം വോട്ടു കൂടിയത് അംഗീകാരമല്ലേയെന്നു സുരേന്ദ്രൻ തിരിച്ചും ചോദിക്കുന്നു. സുരേന്ദ്രന്റെ നേതൃത്വത്തെ വകവയ്ക്കുന്നില്ലെന്നു വ്യക്തമാക്കാനാകണം പി.കെ.കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും എം.ടി.രമേശും കൊച്ചിയിലെ നേതൃയോഗത്തിൽനിന്നു വിട്ടുനിന്നത്. സംഘടനാ തിരഞ്ഞെടുപ്പു