ഇന്ത്യക്കാരുടെ ‘പൊന്നുംവില’യുടെ കാരണം ആ വിജയം; ദ്രാവിഡ് നോക്കിവച്ച മലയാളി ‘ചൈനാമാൻ’; ലേലം ബൗണ്ടറി കടക്കുമ്പോൾ
Mail This Article
ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ റെക്കോർഡ് തുകയായ 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങുന്നു; ഇതിനെക്കാൾ 25 ലക്ഷം രൂപ മാത്രം കുറവിൽ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കുന്നു. 13 വയസ്സും 243 ദിവസവും മാത്രം പ്രായമുള്ള ൈവഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്കു രാജസ്ഥാൻ റോയൽസ് തങ്ങളുടെ ക്യാംപിലെത്തിക്കുന്ന കാഴ്ചയും സൗദിഅറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ േലലത്തിൽ നാം കണ്ടു. ബിഹാറിൽ നിന്നുള്ള ഈ എട്ടാം ക്ലാസുകാരൻ പയ്യൻ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു; ഓസ്ട്രേലിയയ്ക്കെതിരെ സെഞ്ചറിയും േനടിയിട്ടുണ്ട്. പക്ഷേ, ട്രയൽസ് നടന്നപ്പോൾ ൈവഭവിന്റെ കഴിവുകൾ രാഹുൽ ദ്രാവിഡിലുണ്ടാക്കിയ മതിപ്പാണ് ആ കുട്ടിയെ ടീമിൽ ഉൾപ്പെടുത്താൻ രാജസ്ഥാനെ പ്രേരിപ്പിച്ചത്. ഇതേ ഭാഗ്യം ഒരു മലയാളിക്കുമുണ്ടായി; െപരിന്തൽമണ്ണ സ്വദേശി വിഘ്േനഷ് പുത്തൂർ രഞ്ജി ട്രോഫിയിൽപോലും കളിക്കാതെയാണ് ശക്തരായ മുംൈബ ഇന്ത്യൻസ് ടീമിലെത്തുന്നത്. ബോൾ െചയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ‘ചൈനാമാൻ’ എറിയാനുള്ള അസാമാന്യ കഴിവാണ് ഈ കോളജ് വിദ്യാർഥിക്കു തുണയായത്. ഐപിഎൽ എന്ന ബ്രാൻഡിലെ അദ്ഭുതകഥകളാണ് ലേലത്തിനുശേഷം കായികലോകം ചർച്ച ചെയ്യുന്നത്. െപർത്തിൽ നടന്ന െടസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ േനടിയ ആധികാരിക ജയത്തെക്കാൾ കായികവാർത്തകളിൽ ലേലവിവരങ്ങൾ നിറഞ്ഞുനിന്നു. ലോകത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്നതും പണക്കൊഴുപ്പിൽ മുന്നിൽനിൽക്കുന്നതുമായ സ്പോർട്സ് ലീഗുകളുടെ ആദ്യനിരയിൽ ഐപിഎൽ സ്ഥാനം പിടിക്കുന്നതിന്റെ െതളിവായിരുന്നു ഇത്തവണത്തെ ലേലം. ഇന്ത്യൻ വ്യവസായ- വാണിജ്യലോകത്തിന്റെ സാമ്പത്തികശക്തിയുടെ ഏറ്റവും വ്യക്തമായ പ്രകടനം കൂടിയായിരുന്നു അത്. ഓരോ ടീമും തങ്ങൾക്കനുവദിച്ചിട്ടുള്ള തുകയായ 120 കോടി രൂപയും