‘അവർ പറഞ്ഞു, അൽപം ഭാരിച്ചതാണ്! ബിരുദസർട്ടിഫിക്കറ്റുകൾ ഒരു മാസത്തിനകം; അക്കാര്യങ്ങൾക്കല്ല എന്റെ മുൻഗണന’
Mail This Article
‘അൽപം ഭാരിച്ചതാണ്, താങ്കൾ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുക്കുക’. ഡോ.കെ.ശിവപ്രസാദിനെ തേടിയെത്തിയ നിർദേശം ഇതായിരുന്നു. വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സർക്കാരും ഇടതു സംഘടനകളും തമ്മിൽ പോരാട്ടം നടന്നു കൊണ്ടിരിക്കെയാണ് സുപ്രധാന ചുമതലകളിലൊന്ന് ഡോ.ശിവപ്രസാദിനെ തേടിയെത്തുന്നത്. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ.സിസ തോമസിനും ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമനം നൽകി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഷിപ് ടെക്നോളജി വിഭാഗത്തിൽ പ്രഫസറാണ് ഡോ.കെ.ശിവപ്രസാദ്. വൈസ് ചാൻസലർ നിയമനം അപ്രതീക്ഷിതമായാണ് ശിവപ്രസാദിന് ലഭിക്കുന്നത്. വിസി നിയമനത്തിനുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. ‘‘ഗവർണറുടെ സേർച്ച് കമ്മിറ്റിയാണ് എന്നെ തിരഞ്ഞെടുത്തത്. ചോദിച്ചപ്പോൾ ബയോഡേറ്റ കൊടുത്തു. പിന്നീട് അവിടെ നിന്നു വിളി വന്നപ്പോഴാണ് അറിയുന്നത്.’’ ഡോ. ശിവപ്രസാദ് പറയുന്നു. ഇക്കാരണങ്ങളാൽ തന്നെ പൊലീസ് സുരക്ഷയിലാണ് ശിവപ്രസാദ് ചുമതല എടുത്തത്. ഈ സമയം പുറത്ത് എസ്എഫ്ഐ പ്രതിഷേധം ഉയർത്തി. പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന നേതൃത്വം മുന്നറിയിപ്പു നൽകുന്നു. കലുഷിതമായ പാതയിൽ എങ്ങനെ മുന്നോട്ടു പോകും? ‘വിദ്യാർഥികളുടെ ഭാവിയാണ് എന്റെ മുന്നിലുള്ളത്’ ശിവപ്രസാദ് പറഞ്ഞു. ‘വിദ്യാർഥി സംഘടനകളും വിദ്യാർഥികളുടെ താൽപര്യങ്ങൾക്കു മുൻതൂക്കം നൽകണം.