സംഘോർജ്ജമോ, എന്താണത്? –ബി എസ് വാരിയർ എഴുതുന്നു
Mail This Article
‘ഒന്നും ഒന്നും എത്രയാണെടാ?’. ഗുരുനാഥൻ ഒരിക്കൽ മജീദിനോടു ചോദിച്ചു. ഉത്തരം പറയുന്നതിനു മുമ്പ് മജീദ് ആലോചിച്ചു. രണ്ടു നദികൾ സമ്മേളിച്ചു കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകൾ ഒരുമിച്ചു ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ‘ഒന്ന്’ ആയിത്തീരുന്നു. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു; ‘ഉമ്മിണി വലിയ ഒന്ന്’. ചിന്തയ്ക്കു വഴിനൽകുന്ന ഈ വരികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി എന്ന പ്രശസ്തമായ ലഘുനോവലിൽനിന്ന്. ഇനി നമുക്കു മറ്റൊന്നു നോക്കാം. അന്ധപംഗുന്യായം. അന്ധനും തീരെ നടക്കാനാവാത്ത മുടന്തനും (പംഗു) യാത്ര ചെയ്യേണ്ട അത്യാവശ്യമുണ്ടെന്നിരിക്കട്ടെ. ഒറ്റയ്ക്കു സഞ്ചരിക്കാൻ ഇരുവർക്കും കഴിവില്ല. പക്ഷേ അവർ ഒത്തുചേർന്നാലോ? അന്ധനു മുടന്തനെ തോളിലേറ്റാം. മുടന്തൻ അന്ധന് വഴി പറഞ്ഞുകൊടുത്താൽ രണ്ടുപേരും ലക്ഷ്യസ്ഥാനത്ത് പ്രയാസമില്ലാതെയെത്തും. സഹകരണംവഴി ഇരുവർക്കും നേട്ടം. പരസ്പരസഹകരണത്തിന്റെ മഹത്ത്വം കുറിക്കുന്ന ന്യായമാണ് പഴയ അന്ധപംഗുന്യായം. ഇത്തരത്തിൽ സംഘംചേരുമ്പോഴുണ്ടാകുന്ന ഉയർന്ന പ്രവർത്തനശേഷിയാണ് സംഘോർജ്ജം അഥവാ സിനെർജി (synergy). ഒന്നും ഒന്നും ചേർന്നാൽ