‘ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കി കൊല്ലുന്നു’: പുട്ടിനെയും നെതന്യാഹുവിനെയും ‘അറസ്റ്റ്’ ചെയ്യാൻ ഇന്ത്യയില്ല, യുഎസിന് ഇരട്ടത്താപ്പ്
Mail This Article
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ആ രാജ്യത്തിന്റെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്‍റ്, ഹമാസിന്റെ പടത്തലവന്‍ മുഹമ്മദ് ദെയ്ഫ് എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുക വഴി രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) എന്ന പ്രസ്ഥാനം പോയ വാരം മാധ്യമങ്ങളില്‍ സ്ഥാനം നേടി. ഈ മൂന്ന് വ്യക്തികളും, യുദ്ധം നടക്കുന്ന സമയത്ത് പാലിക്കപ്പെടേണ്ട നിയമങ്ങള്‍ ലംഘിച്ചുവെന്നും മനുഷ്യരാശിക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികള്‍ ആണെന്നും ഉത്തമ ബോധ്യം വന്നതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കി കൊല്ലുന്നു എന്നതാണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കുമെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. ഇതാദ്യമായിട്ടാണ് പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ക്കെതിരെ ഐസിസി കുറ്റാരോപണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രതീക്ഷിച്ചതു പോലെത്തന്നെ ഇസ്രയേല്‍ ഈ ഉത്തരവിനെ അപലപിച്ചുള്ള പ്രസ്താവന പുറത്തിറക്കി. ഈ ഉത്തരവ് സ്വീകാര്യമല്ലെന്ന് യുഎസും പറഞ്ഞു കഴിഞ്ഞു. എന്നാല്‍ യൂറോപ്പില്‍ ഈ ഉത്തരവിനെ ചൊല്ലി ഒരു അഭിപ്രായ വ്യത്യാസം ഉയര്‍ന്നു വന്നിട്ടുണ്ട്. ഹംഗറി, ഫ്രാന്‍സ് തുടങ്ങി ചില രാജ്യങ്ങള്‍ ഈ ഉത്തരവ് നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചപ്പോള്‍ കാനഡ, ബെല്‍ജിയം, അയര്‍ലൻഡ് തുടങ്ങി ചിലര്‍ ഇത് നടപ്പാക്കുമെന്നു വ്യക്തമാക്കി. 2023 മാര്‍ച്ചിൽ ഐസിസി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ ബാലാവകാശ കമ്മിഷണര്‍ മറിയ ലോവ ബെലോവയ്ക്കുമെതിരെ