‘‘എങ്കൈ പാർത്താലും നീ...?’’ ഹിറ്റ് സിനിമയിലെ നായകനോടുള്ള ഈ ചോദ്യം ഇപ്പോള്‍ കടലിലാണ്. എവിടെ പോയി വലയിട്ടാലും കിട്ടുന്നത് മത്തി. പോരാത്തതിന് വലയിൽ കയറാൻ മടിയുള്ളവർ കൂട്ടത്തോടെ കരയിലും കയറി 'ആത്മഹത്യ' ചെയ്യുന്നു. മുൻപൊക്കെ കേരളത്തിലെ ഒന്നോ രണ്ടോ തീരങ്ങളിൽ മാത്രം കണ്ടിരുന്ന ഈ പ്രതിഭാസം ഇപ്പോൾ എല്ലായിടത്തുമുണ്ട്. ബീച്ചിൽ കാഴ്ച കാണാനെത്തിയാൽ കിലോക്കണക്കിന് മത്തിയും പെറുക്കി വീട്ടിലെത്താം! കടൽ നിറയെ മത്തിയാണെന്ന് മത്സ്യത്തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. 2–3 മാസങ്ങൾക്ക് മുൻപ് പക്ഷേ ഇതായിരുന്നില്ല അവസ്ഥ. കിലോയ്ക്ക് 400 രൂപവരെ ഉയർന്ന മത്തിയുടെ വിലവര്‍ധനവിനെ തോൽപിക്കാൻ സ്വർണം മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതിമാറി ചന്തകളിൽ മത്തി സുലഭമാണ്. മറ്റു മത്സ്യങ്ങൾ വാങ്ങുമ്പോൾ ഫ്രീയായി കൊടുത്തുവരെ ചില കച്ചവടക്കാർ മത്തിയെ ‘നിർത്തിയങ്ങ് അപമാനിക്കുവാണെന്നേ’ ഇപ്പോൾ. എന്തുകൊണ്ടാണ് മത്തി ഇത്ര പെട്ടെന്ന് കേരളത്തിൽ സുലഭമായത്? മത്തിയുടെ അളവ് കൂടുമ്പോള്‍ 'തിന്നുന്നവര്‍ക്ക്' സന്തോഷമാണെങ്കിലും മത്സ്യബന്ധനം നടത്തുന്നവർക്ക് ആശങ്കകൾ പലതാണ്. അതിലൊന്ന് മത്തിയുടെ വിലയിടിവാണ്. വള്ളം നിറയെ മത്തിയുമായി എത്തുമ്പോൾ തുച്ഛമായ തുകയാണ് ലഭിക്കുന്നത്. എന്നാൽ ഇതിലും വലുതാണ് കടലിൽ സംഭവിക്കുന്ന മാറ്റങ്ങൾ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആശങ്ക പ്രധാനമായും ഇക്കാര്യങ്ങളിലാണ്. സുലഭമായി ലഭിക്കുമ്പോഴും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com