ആ പെൺകുട്ടി ചോദിച്ചു, ‘ഈ പണി പറ്റില്ലെങ്കിൽ നിർത്തിപ്പൊയ്ക്കൂടേ?’; ദാഹമകറ്റാൻ പൈപ്പ് വെള്ളം; ഫ്ലാറ്റുകളിൽ ഊരുവിലക്ക്; ആരു കാണും ഈ ദുരിതം!
Mail This Article
കേരളത്തിൽ ഓൺലൈൻ ഡെലിവറി മേഖലയിൽ തൊഴിലെടുക്കുന്നവരെത്ര? കൃത്യമായ കണക്കില്ല. ഗിഗ് തൊഴിലാളികളെന്നു വിളിക്കപ്പെടുന്ന ഇവരുടെ റജിസ്ട്രേഷനോ കണക്കെടുപ്പോ ആരും നടത്തിയിട്ടില്ല. സ്ഥിരവരുമാനം കിട്ടുന്ന ജോലി ശരിയാകുംവരെ ഒരു മാർഗമെന്ന നിലയിലാണ് പലരും ഈ മേഖലയിലെത്തുന്നത്. എന്നാൽ, തിരികെപ്പോക്കില്ലാതെ കുരുങ്ങിപ്പോകുന്നവരേറെ. മറ്റൊരു മാർഗത്തെക്കുറിച്ചു ചിന്തിക്കാൻപോലുമാകാതെ അവർ ഓടിക്കൊണ്ടേയിരിക്കും. ഓർഡർ ചെയ്ത സാധനങ്ങൾ എത്തിക്കാൻ വൈകിയതിൽ അധിക്ഷേപിച്ചതിനെത്തുടർന്നു തമിഴ്നാട്ടിൽ ജീവനൊടുക്കിയ ഡെലിവറി ജീവനക്കാരൻ ബിരുദപഠനത്തിനിടെ പാർട്‌ടൈം ആയി ജോലി ചെയ്തിരുന്ന പത്തൊൻപതുകാരനാണ്. ഏറെപ്പേർക്കു താൽക്കാലിക വരുമാനമാർഗമായി മാറിയ ഈ പുത്തൻ ജോലിയിൽ പ്രശ്നങ്ങളേറെ. കഷ്ടപ്പാടുനിറഞ്ഞ കാലത്താണ് കോഴിക്കോട്ട് ഫുഡ് ഡെലിവറി ജോലി ചെയ്തത്. ബിരുദപഠനം കഴിഞ്ഞ സമയം. രാത്രി പന്ത്രണ്ടുവരെ ജോലി ചെയ്യും. ഭക്ഷണം കഴിക്കാനുള്ള ഇടവേളപോലും കിട്ടാറില്ലായിരുന്നു. ഗതാഗതക്കുരുക്കിലൂടെ യാത്ര ബുദ്ധിമുട്ട്. വൈകിയാൽ അവഹേളനവും തട്ടിക്കയറലും. നെഗറ്റീവ് റിവ്യൂ കിട്ടാതിരിക്കാൻ പരമാവധി ശ്രമിക്കണം. പഠിക്കാൻ സമയം കിട്ടാത്ത അവസ്ഥയായി. തമിഴ്നാട്ടിലെ ബിഎഡ് പ്രവേശനപരീക്ഷ പാസായതോടെ ജോലി ഉപേക്ഷിച്ചു എന്നു പറയുകയാണ് റഹീം (യഥാർഥ പേരല്ല). ആ പെൺകുട്ടി ചോദിച്ചു: നിർത്തിപ്പൊയ്ക്കൂടേ..? ആ 61 വയസ്സുകാരനു മറുപടിയുണ്ടായിരുന്നില്ല....