കേരളത്തിലെ രണ്ടു രാഷ്ട്രീയപ്പാർട്ടികൾ (സിപിഎമ്മും കോൺഗ്രസും) ഇന്ന് അകത്തും പുറത്തും നേരിടുന്ന തകർച്ച കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നതാണ്. തിരഞ്ഞെടുപ്പു ജയങ്ങൾ തകർച്ച മറച്ചുവയ്ക്കാൻ ഉപകരിക്കുന്നില്ല. ഒരുവശത്ത്, ഇരുപാർട്ടികൾക്കും സംഭവിച്ചത് ഒരിക്കൽ അവയെ അവയാക്കിത്തീർത്ത മൂല്യവ്യവസ്ഥയുടെ ജീർണിക്കലാണ്. ആ ആദർശങ്ങൾ നൽകിയ ലക്ഷ്യബോധം അസ്തമിച്ചു. മറുവശത്ത്, ആ ശൂന്യതയിലേക്ക് അന്തഃഛിദ്രം കടന്നുവന്നു. വെറും രണ്ടു രാഷ്ട്രീയപ്പാർട്ടികൾക്കു സംഭവിക്കുന്നവയെപ്പറ്റി മലയാളികൾ എന്തിന് ആശങ്കപ്പെടണം എന്ന ചോദ്യം ഉയർന്നേക്കാം. മലയാളികളുടെ സംസ്കാരത്തെയും കേരളത്തിന്റെ നിലനിൽപിനെത്തന്നെയും അട്ടിമറിക്കാനാഗ്രഹിക്കുന്ന പ്രസ്ഥാനങ്ങൾ ഈ പാർട്ടികളുടെ സ്ഥാനം കവർന്നേക്കാം എന്ന സാധാരണ പ്രസ്താവന അതിന്റെ ഉത്തരമല്ല. പലവിധത്തിലും കേരള സംസ്കാരത്തിന്റെ ഭാഗമായിത്തീർന്നിട്ടുള്ള ഈ പാർട്ടികളുടെ തകർച്ച എങ്ങനെ മലയാളികളുടെ ഭാഗധേയങ്ങളെ ബാധിക്കും എന്ന് അന്വേഷിക്കാൻ ചില ചരിത്രധാരണകൾ ആവശ്യമാണ്. രാജഭരണത്തിനും കോളനിവാഴ്ചയ്ക്കും ശേഷം ഏതാണ്ട് ഏഴു ദശകമായി കേരളത്തിലെ ഭരണവർഗം ഇവിടുത്തെ രാഷ്ട്രീയപ്പാർട്ടികളാണ്. അവരിലെ നേതൃസ്ഥാനം സിപിഎമ്മിനും കോൺഗ്രസിനുമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com