തലച്ചോറിലെത്തിയാൽ മരണം ഉറപ്പ്; ‘കൊല്ലുന്ന അമീബ’യെ തിന്നാനും വൈറസ്; വിശ്വസിക്കാമോ കേരളത്തിലെ നീന്തൽക്കുളങ്ങൾ?
Mail This Article
തലച്ചോർ കോശങ്ങൾ കാർന്നുതിന്നുന്ന നെഗ്ലേരിയ ഫൗളേരി എന്ന അമീബയുണ്ടാക്കിയ രോഗത്തിൽനിന്നു രക്ഷപ്പെട്ട മലയാളി യുവാവിനെപ്പറ്റി ഈയിടെ വാർത്ത വന്നിരുന്നു. ഈ അമീബയുണ്ടാക്കുന്ന ‘പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്’ രോഗത്തിന്റെ മരണനിരക്ക് 97% ആണ്. മലിനജലത്തിൽനിന്നാണു യുവാവിന്റെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. നെഗ്ലേരിയ ഫൗളേരി അമീബകളെ പ്രത്യേക വൈറസ് ഉപയോഗിച്ചു ഫലപ്രദമായി നിയന്ത്രിക്കാമെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു നെഗ്ലേരിയ ഫൗളേരികളെ തിന്നൊടുക്കുന്ന വൈറസുകളെ കണ്ടെത്തിയത്. നെഗ്ലേരിയ വൈറസ് എന്നു പേരിട്ടിരിക്കുന്നതും താരതമ്യേന വലുപ്പമേറിയതുമായ ഇവയെ കണ്ടെത്തിയ വാർത്ത നേച്ചർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു. ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന വൈറസുകൾ ബാക്ടീരിയ അല്ലെങ്കിൽ അമീബ കോശങ്ങളിൽ കടന്നു രോഗബാധയുണ്ടാക്കുകയും അവയെ കൊല്ലുകയും ചെയ്യും. ബാക്ടീരിയ, അമീബ എന്നീ രോഗകാരികളെ വൈറസ് ഉപയോഗിച്ചു ചെറുക്കുന്നതിനു ഫേജ് തെറപ്പിയെന്നു പറയും. അടുത്തകാലത്തായി വളരെ പ്രചാരം ലഭിച്ച ഗവേഷണ മേഖലയാണിത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ഫലപ്രദമല്ലാത്ത മാരകമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയകളോടു പോരാടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതിൽ