‘സംഭാവന തന്നാൽ സ്വര്‍ഗത്തിൽ കയറ്റി വിടാം’; തട്ടിപ്പുകൂട്ടിന് രാഷ്ട്രീയക്കാരും; ബോംബിട്ട യുഎസ് ഭയന്നു, ജപ്പാനും കമ്യൂണിസ്റ്റാവുമോ!
Mail This Article
ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം തകര്‍ന്നു തരിപ്പണമായ രാജ്യം. ലോകം കണ്ടതില്‍ വച്ച് ഏറ്റവും മാരക ശക്തിയുള്ള അണു ബോംബുകള്‍ പട്ടണങ്ങളെ തകർക്കുകയും ജനത്തെ കൊന്നൊടുക്കുകയും ചെയ്തതിനു പുറമേ ഈ യുദ്ധം ജപ്പാന്റെ സമ്പദ്‌ഘടനയെ പൂര്‍ണമായി നശിപ്പിച്ചു. ജപ്പാൻ കൈവശം വച്ചിരുന്ന കൊറിയ, തയ്‌വാൻ തുടങ്ങിയ ധാരാളം പ്രദേശങ്ങള്‍ നഷ്ടപ്പെട്ടു. 1945ന് ശേഷം നീണ്ട ഏഴു വര്‍ഷം ഇവിടെ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സേനയുടെ അധീനതയിലായിരുന്നു ഈ രാജ്യം. ദൈവതുല്യനായി ആ രാജ്യത്തിലെ ജനങ്ങള്‍ കണ്ടിരുന്ന ഒരു ചക്രവര്‍ത്തിയെ മുന്‍പില്‍ നിര്‍ത്തി പട്ടാള നേതാക്കള്‍ നടത്തിയ ഭരണമായിരുന്നു ഈ യുദ്ധത്തിലേക്കും വന്‍ നാശത്തിലേക്കും ജപ്പാനെ നയിച്ചത്. ഈ തകര്‍ച്ചയില്‍ നിന്നുള്ള രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങുന്നത് 1947ല്‍ ഒരു പുതിയ ഭരണഘടന പ്രാബല്യത്തില്‍ വന്നതു മുതലാണ്. പട്ടാളത്തിന്റെ കയ്യില്‍നിന്ന് ഭരണത്തിന്റെ താക്കോല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ ഒരു ജനാധിപത്യ ഭരണസംഹിത ഈ ഭരണഘടന വഴിയാണ് ജപ്പാനില്‍ എത്തിയത്. ചക്രവര്‍ത്തിയെ ഒരു അലങ്കാരമായി നിലനിര്‍ത്തി. എന്നിട്ട് രാഷ്ട്ര ഭരണം ഡയറ്റ് എന്നറിയപ്പെടുന്ന ജനപ്രതിനിധിസഭയില്‍, ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കു കൈമാറി. ഈ ഭരണഘടനയിലെ ഒൻപതാം അനുച്ഛേദ പ്രകാരം ജപ്പാന്‍ സര്‍ക്കാര്‍ പട്ടാളത്തെ നിലനിര്‍ത്തില്ലെന്നും യുദ്ധം ചെയ്യില്ലെന്നും നിഷ്കര്‍ഷിക്കുന്നു. അങ്ങനെ ജനം തിരഞ്ഞെടുത്ത