‘ഇസ്രയേൽ ലക്ഷ്യം ഗോലൻ കുന്നുകളിലെ ആ ‘നിധി’ നിക്ഷേപം; ഇറാഖിനെ തകർത്ത അതേ യുഎസ് തന്ത്രം സിറിയയിലും; ഇത് ആപത്കരം’
Mail This Article
ദൂരദേശങ്ങളിലെ സംഘർഷങ്ങൾ പതിറ്റാണ്ടുകളോളം റിപ്പോർട്ട് ചെയ്ത ഒരാളെന്ന നിലയിൽ, കലാപം സ്വന്തം നാട്ടിലേക്കെത്തുന്നു എന്ന തിരിച്ചറിവ് അസ്വസ്ഥജനകം തന്നെ. ഐഎസുമായും അൽ ഖായിദയുമായും ബന്ധമുള്ള അബു മുഹമ്മദ് അൽ ജുലാനിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷശക്തികൾ ഡമാസ്കസിലെത്തിയതോടെ, സിറിയയിൽ ഏറെക്കാലമായി തുടരുന്ന അനിശ്ചിതത്വം ദുരന്തപൂർണമായ പുതിയൊരധ്യായത്തിലേക്കു കടക്കുകയാണ്. ഐഎസിന്റെയും അൽ ഖായിദയുടെയും വിശ്വസ്ത അനുയായിയെന്ന നിലയിൽനിന്ന് ഹയാത്ത് തഹ്‌രീർ അൽ ശാമിന്റെ (എച്ച്ടിഎസ്) നേതൃനിരയിലേക്കുള്ള അൽ ജുലാനിയുടെ വളർച്ച, പ്രാദേശികമായ സംഘർഷങ്ങൾ എങ്ങനെ അധികാരത്തിലേക്കുള്ള വഴിയൊരുക്കുന്നുവെന്നതിനു തെളിവാണ്. ‘മിതവാദികളായ പ്രതിപക്ഷം’ എന്ന് അനുഭാവികളിൽ ചിലർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, യുഎസിനും മറ്റു രാജ്യങ്ങൾക്കും എച്ച്ടിഎസ് പ്രഖ്യാപിത ഭീകരപ്രസ്ഥാനം തന്നെയാണ്. ഒരു പതിറ്റാണ്ടായി അമേരിക്ക