അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന പ്രയോഗം മലയാളത്തിൽ ഉണ്ടാകുന്നതിനൊക്കെ മുൻപ്, 1921 മേയിൽ ദ് മാഞ്ചസ്റ്റർ ഗാർഡിയനിൽ പത്രാധിപർ സി.പി.സ്കോട്ട് എഴുതി: “Comment is free, but facts are sacred.” ‘പ്രചാരവേല നിന്ദ്യമാണ്’ എന്നുകൂടി തൊട്ടടുത്ത വാചകമായി സ്കോട്ട് പറഞ്ഞു. സത്യാനന്തരം അഥവാ ‘post-truth’ എന്നു സൈദ്ധാന്തികർ പറയുന്ന ഇക്കാലത്തിനു യോജിച്ചതാണ് രണ്ടു വാചകങ്ങളും. രാഷ്ട്രീയ, പൊതു ചർ‍ച്ചകളിൽ‍ വസ്തുതകൾ അപ്രസക്തമാകുന്നതാണ് സത്യാനന്തരകാലം. രാഷ്ട്രീയക്കാരൻകൂടിയായിരുന്ന സ്കോട്ടിന്റെ വാക്കുകളെ ഇക്കാലത്തിന്റെ സ്വഭാവവുമായി ചേർത്തുവായിക്കാൻ പ്രേരിപ്പിക്കുന്നത് രാജ്യത്തെ രണ്ടു പ്രമുഖരാണ്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തെ ജനസംഖ്യയെക്കുറിച്ച് ഇരുവർക്കുമുള്ള ആശങ്കയാണ് കാരണം. രണ്ടു പ്രചാരകർ രണ്ടുതരത്തിൽ പറയുമ്പോൾ, ആരെ വിശ്വസിക്കണമെന്നു സംഘകുടുംബത്തിനുള്ളിൽപോലും സംശയമുണ്ടാവാം. ജനസംഖ്യ കുറയുന്നതു തടയണമെങ്കിൽ ഓരോ കുടുംബത്തിലും മൂന്നു കുഞ്ഞുങ്ങളെങ്കിലും വേണമെന്നാണ് കഴിഞ്ഞദിവസം ഭാഗവത് പറഞ്ഞത്. ജനസംഖ്യാശാസ്ത്രമനുസരിച്ച് ജനസംഖ്യാവളർച്ച 2.1ൽ കുറവാണെങ്കിൽ ആ സമൂഹം മറ്റു പ്രതിസന്ധികളൊന്നുമില്ലാതെതന്നെ സ്വയം നശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുകയുണ്ടായി. ഭാഗവത് പറഞ്ഞതു മൊത്തം പ്രത്യുൽപാദന നിരക്കിന്റെ (ടിഎഫ്ആർ) പ്രശ്നമാണ്. ഒരു സ്ത്രീ പ്രത്യുൽപാദന പ്രായത്തിൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com