ദുർബല സാമ്പത്തിക സ്ഥിതിയിലേക്ക് ചൈന; ഇന്ത്യയിലെ വ്യാവസായിക ഉൽപാദനത്തിൽ പ്രതീക്ഷ; ഓഹരികളിലും മുന്നേറ്റം
Mail This Article
25,000. ഒരിക്കൽ നിഫ്റ്റിക്കു നഷ്ടമായ നിലവാരം. പല തവണ പരിശ്രമിച്ചെങ്കിലും ആ നിലവാരത്തിലെ കനത്ത കടമ്പ കടക്കാനാകാതെ പിന്തിരിയേണ്ടിവന്ന വിപണി ഈ ആഴ്ച വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാരദിനത്തിന്റെ രണ്ടാം പകുതി വരെയും പടിയിറക്കത്തിലായിരുന്ന വിലസൂചികയ്ക്ക് അവശേഷിച്ച വ്യാപാരവേളയിൽ കൈവരിക്കാൻ കഴിഞ്ഞ അസാധാരണ മുന്നേറ്റമാണു പ്രതീക്ഷയ്ക്ക് അടിസ്ഥാനം. പണപ്പെരുപ്പവും വ്യവസായോൽപാദനവും സംബന്ധിച്ചു വിപണിക്കുണ്ടായിരുന്ന ആശങ്ക അവയുടെ ഏറ്റവും ഒടുവിലെ കണക്കുകൾ പുറത്തുവന്നതോടെ ഇല്ലാതായിരിക്കുകയാണ്. ഒക്ടോബറിൽ 6.2 ശതമാനത്തിലേക്ക് ഉയർന്ന പണപ്പെരുപ്പ നിരക്ക് നവംബറിൽ 5.48 ശതമാനമായി കുറഞ്ഞിരിക്കുന്നു. സെപ്റ്റംബറിൽ 3% മാത്രമായിരുന്ന വ്യവസായോൽപാദന വളർച്ച ഒക്ടോബറിലെ കണക്കനുസരിച്ചു 3.5 ശതമാനമായിട്ടുണ്ട്. കോർപറേറ്റ് മേഖലയിൽനിന്നുള്ള ഒക്ടോബർ – ഡിസംബർ കാലയളവിലെ പ്രവർത്തന ഫലങ്ങൾ മെച്ചപ്പെട്ടതായിരിക്കുമെന്ന