അത് നടന്നാൽ പ്രവാസി വരുമാനം കുതിച്ചുയരും; ഡോളറിനെ തൊട്ടാൽ തീക്കളിയെന്ന് ട്രംപ്; വരും 100% നികുതി? ഇന്ത്യ പറഞ്ഞു: ‘ആ നീക്കത്തിനില്ല’
Mail This Article
ഇന്ത്യയടക്കമുള്ള 9 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഡോളറിനെ വെല്ലുന്ന കറൻസിയുണ്ടാക്കുമോ? ഈ കറൻസി നിലവിൽ വന്നാൽ ഡോളറിന്റെയും അതുവഴി അമേരിക്കയുടെയും കൊമ്പ് ഒടിയുമോ? റഷ്യയായിരിക്കുമോ ചൈനയായിരിക്കുമോ ബ്രിക്സ് കറൻസി രൂപീകരണത്തിനു നേതൃത്വം നൽകുക? പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളും ഇറക്കുമതിക്കാരും ബ്രിക്സ് കറൻസിയിലേക്കു മാറിയാൽ ഡോളറിന്റെ ഭാവി എന്താകും? അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളെ ഇനി ലോകരാജ്യങ്ങൾ പേടിക്കേണ്ട എന്നാണോ? ബ്രിക്സ് കറൻസി രൂപീകരണം എന്നു കേൾക്കുമ്പോൾത്തന്നെ ഉയരുന്നത് ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളാണ്. എന്തായാലും ഡോളറിനെ തൊട്ടുകളിച്ചാൽ ആ കൈ ഞാനങ്ങു വെട്ടുമെന്ന തരത്തിലുള്ള മറുപടിയുമായി അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ഡോളറിന്റെ ശോഭ കെടുത്തുന്ന എന്തു നടപടി ബ്രിക്സ് രാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായാലും അക്കളി തീക്കളിയെന്നാണു മുന്നറിയിപ്പ്. ഇറക്കുമതി നികുതി 100 ശതമാനം