ഇന്റേൺഷിപ് കഴിഞ്ഞപ്പോൾ നിയമനം; വർഷം 4.3 കോടി രൂപ ശമ്പളം; നേരിട്ട് അഭിമുഖമില്ലാതെ റിക്രൂട്മെന്റ്; ഈ ജോലികൾ എങ്ങനെ നേടാം?
Mail This Article
നിശ്ചിത ജോലിക്കായി നിയമിക്കപ്പെടുന്നവർ അതേ ജോലി തന്നെയാണോ ചെയ്യേണ്ടിവരികയെന്നു കമ്പനികൾക്കു തീർത്തുപറയാൻ കഴിയാത്തത്ര വേഗത്തിലാണു ജോബ് മാർക്കറ്റിലെ ട്രെൻഡുകൾ മാറിമറിയുന്നത്. അതിനനുസരിച്ചു റിക്രൂട്മെന്റ് രീതികളും മാറുന്നു. കോവിഡിനു മുൻപു ക്യാംപസ് പ്ലേസ്മെന്റുകളെല്ലാം നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ ആയിരുന്നു. ഇപ്പോൾ അഭിമുഖങ്ങൾ ഏതാണ്ടു പൂർണമായി ഓൺലൈനിലായി. പരീക്ഷ, അഭിമുഖം എന്നിവവഴി മാത്രം തിരഞ്ഞെടുപ്പെന്ന രീതിയും മാറി. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥി നിവേദ് കൃഷ്ണയുടെ അനുഭവം ഇതാ...‘‘ അടുത്തവർഷമാണ് എന്റെ പാസിങ് ഔട്ട്. ബിടെക് പ്രോഗ്രാമിന്റെ ഭാഗമായി റെഡ്യൂസ്ഡ് ഇൻസ്ട്രക്‌ഷൻ സെറ്റ് കംപ്യൂട്ടിങ് വേർഷൻ 5 (ആർഐഎസ്‌സി–5) ആർക്കിടെക്ചർ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾക്കുള്ള ഇഷ്ടാനുസൃത പ്രോസസറുകൾ വികസിപ്പിക്കുന്നതാണു പ്രോജക്ട്. ഇതു കമ്പനികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയിൽനിന്ന് ഓഫർ ലെറ്റർ കിട്ടി.’’ പഠനത്തിന്റെ ഭാഗമായുള്ള പ്രോജക്ട് ജോലിയിലേക്കുള്ള വാതിലാകുന്നതാണു നിവേദിന്റെ അനുഭവം നൽകുന്ന പാഠം. വിദ്യാർഥികൾ പ്രോജക്ടുകൾ ചെയ്ത കമ്പനികൾ വിദ്യാർഥികളെ നേരിട്ട് ഇന്റർവ്യൂവിനു വിളിക്കുന്നു; അഭിരുചി, സാങ്കേതിക പരീക്ഷകളില്ല.