വ്യക്തിബന്ധങ്ങൾ - ‘ഉൾക്കാഴ്ച’യിൽ ബി. എസ്. വാരിയർ എഴുതുന്നു
Mail This Article
അടുത്ത കാലത്തു വായിച്ച സംഭവകഥയുടെ ചുരുക്കം കേൾക്കുക. ബാബുവിന് തൽക്കാൽ പാസ്പോർട്ട് വേണം. സുഹൃത്ത് മോഹനെക്കൂട്ടി പാസ്പോർട്ട് സേവാകേന്ദ്രത്തിലെത്തി. നീണ്ട ക്യൂവിന്റെ വാലറ്റത്തു സ്ഥാനം പിടിച്ചു. ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷാഫീസ് സ്വീകരിക്കും. നമ്മുടെ സുഹൃത്തുക്കൾ പണമടയ്ക്കാനുള്ള ജനലിലെത്തിയപ്പോൾ മണി കൃത്യം ഒന്ന്. സമയം കഴിഞ്ഞു, നാളെ വരിക എന്നുപറഞ്ഞ് പണം സ്വീകരിക്കേണ്ട രവി ജനൽ വലിച്ചടച്ചു. ഞങ്ങൾ മാത്രമല്ലേ ഇനിയുള്ളൂ, ഈ പണംകൂടി എടുക്കുകില്ലേ എന്ന് ചോദിച്ചപ്പോൾ, കൂടുതൽ ജീവനക്കാരെ നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുക എന്നായി രവി. മനസ്താപപ്പെട്ട് ‘ശരി, എന്നാൽ പോകാം’ എന്നു ബാബു. ‘വരട്ടെ, ഞാനൊന്നു നോക്കട്ടെ’ എന്നു മോഹൻ. ബാഗുമെടുത്ത് കന്റീനിലേക്കു പോയ രവിയെ മോഹൻ പിൻതുടർന്നു. ഒരു മൂലയ്ക്കു ചെന്ന് ബാഗ് തുറന്ന് ഒറ്റയ്ക്കിരുന്ന് രവി ഭക്ഷണം കഴിച്ചുതുടങ്ങി. തൊട്ടുമുൻപിൽ മോഹൻ ചെന്നിരുന്നു, ചെറുപുഞ്ചിരിയോടെ. ‘അങ്ങു വളരെ തിരക്കുള്ളയാളാണ്, അല്ലേ? എത്രയോ പുതിയയാളുകളെയാണു നിത്യവും കാണേണ്ടത്? ‘അതെ എത്രയോ വലിയവർ എന്നും എന്റെ മുന്നിൽ വന്നു കാത്തുനിൽക്കുന്നു!’ ആരാധനാഭാവത്തോടെ രവിയെ നോക്കിയിട്ട് ‘ഞാൻ അങ്ങയുടെ