ഇത് വികസനമല്ല, സൂചനയാണ്; മടിക്കാതെ പറയാം ‘കേരളം വൻ ആരോഗ്യ പ്രതിസന്ധിയിൽ’
Mail This Article
കേരളത്തിലെ ആശുപത്രികളുടെ ഉയർന്നുകൊണ്ടേയിരിക്കുന്ന സംഖ്യ നമ്മെ സന്തോഷിപ്പിക്കണമോ ദുഃഖിപ്പിക്കണമോ? രാജ്യത്ത് മെഡിക്കൽ ഷോപ്പുകളുടെ ഏറ്റവും ഉയർന്ന ആളോഹരി സംഖ്യ ഒരുപക്ഷേ കേരളത്തിലാണെന്നതു നമ്മെ ആനന്ദിപ്പിക്കണമോ ആശങ്കപ്പെടുത്തണമോ? ഈവിധ ചോദ്യങ്ങൾക്ക് ഉത്തരമന്വേഷിക്കുമ്പോൾ ചില വസ്തുതകൾ പ്രത്യക്ഷപ്പെടുന്നു. കേരളത്തിലെ പൗരാരോഗ്യ സംവിധാനം, 1960കളിൽ ‘കേരള മോഡൽ’ എന്ന പ്രശസ്തി നേടുമ്പോൾ മുതൽ ഇന്ത്യയിലെ ഏറ്റവും മികച്ചതായി നിലനിന്നുപോരുന്നുണ്ട്. മെഡിക്കൽ കോളജാശുപത്രികളടക്കമുള്ള സർക്കാരാശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ഉപകേന്ദ്രങ്ങളുടെയും ശക്തമായ ശൃംഖലയാണ് അതിന്റെ അടിത്തറ. അവയിൽ പ്രവർത്തിക്കുന്നവരുടെ സേവന പ്രതിബദ്ധത ആ അടിത്തറയുടെ പ്രധാന ഭാഗമാണ്. ജീവിതദൈർഘ്യം, മരണനിരക്ക്, മാതൃ ആരോഗ്യം, പകർച്ചവ്യാധികളുടെ ശീഘ്രനിയന്ത്രണം എന്നിവയിലെല്ലാം കേരളം മുന്നിലാണ്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഡോക്ടർ – രോഗി