ഡിഎൻഎയിൽ അസാധാരണ ‘ഇടതു മാറ്റം’; ജൈവായുധമാകാൻ മിറര്‍ ബാക്ടീരിയകൾ; ആന്റിബയോട്ടിക്കിനും തടയാനാകില്ല
Mail This Article
ജനിതക വ്യവസ്ഥയുടെ ‘ഇരട്ടപ്പിരിയൻ കോണി’ ഘടനയുടെ ഉപജ്ഞാതാക്കളിൽ ഒരാളും നൊബേൽ സമ്മാന ജേതാവുമായ പ്രഫ. ജയിംസ് വാട്‌സനെ അയർലൻഡിലെ ട്രിനിറ്റി കോളജിലെ പബ്ലിക് തിയറ്ററിൽവച്ചു ഞാൻ നേരിട്ടു കാണുന്നത് 2003 ഏപ്രിലിലാണ്. അന്നു ഞാനവിടെ ഗവേഷണ ഫെലോയാണ്. വാട്‌സൻ ജനിതകഘടനയെക്കുറിച്ചു ക്ലാസെടുക്കാൻ വന്നതായിരുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാൽ ബയോളജിയിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായാണു ജനിതകഘടനയുടെ (ഡിഎൻഎ) കണ്ടെത്തൽ കണക്കാക്കപ്പെടുന്നത്. ഇരട്ടപ്പിരിയൻ കോണി അഥവാ ‘ഡബിൾ ഹീലിക്‌സ്’ ഘടന സർപ്പിളാകൃതിയിൽ പരസ്പരം ചുറ്റപ്പെട്ട രണ്ട് ഇഴകൾ അടങ്ങിയതാണ്. ഷുഗർ-ഫോസ്‌ഫേറ്റ് തന്മാത്രകൾ കൊണ്ടുണ്ടാക്കിയ ഈ ഇഴകൾക്കുള്ളിലേക്കു പ്രൊജക്ട് ചെയ്യുന്ന നൈട്രജൻ ബേസുകളെ (അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ) ഹൈഡ്രജൻ ബോണ്ടുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മെഡിക്കൽ സയൻസ്, മൈക്രോ ബയോളജി, ജനറ്റിക്സ് തുടങ്ങി പല ശാസ്ത്രശാഖകളിലും വൻവിപ്ലവങ്ങൾ ഈ