ഉദ്യോഗാർഥികൾക്ക് ഐടി കമ്പനികളുടെ ‘ഗോസ്റ്റ് പണി’; പഠനം മാത്രം പോരാ, ജോലി കിട്ടാൻ വേണം ഈ ‘സ്കിൽസ്’
Mail This Article
പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ നൈപുണ്യങ്ങൾ (സ്കിൽസ്) നേടിയെടുക്കുക ക്യാംപസ് പ്ലേസ്മെന്റിൽ പ്രധാനമാണ്. സ്കിൽ വിലയിരുത്താൻ ഓൺലൈൻ കോഡിങ് ചാലഞ്ചുകളും ഹാക്കത്തോണുകളും കേസ് സ്റ്റഡി പ്രോജക്ടുകളുമെല്ലാം കമ്പനികൾ നടത്തുന്നു. ഈ ട്രെൻഡ് മനസ്സിലാക്കി വിദ്യാർഥികൾക്കു റീ സ്‌കില്ലിങ്, അപ് സ്‌കില്ലിങ് എന്നിവ ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നു. കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി) കരിക്കുലത്തിൽ ജർമൻ, ഫ്രഞ്ച് ഭാഷാപഠനം ഉൾപ്പെടുത്തിയത് ഉദാഹരണം. ഒരു ജപ്പാൻ കമ്പനി വിദ്യാർഥികളെ റിക്രൂട്ട് ചെയ്തശേഷം സ്റ്റൈപൻഡോടെ ജാപ്പനീസ് പഠിപ്പിച്ചതു പ്രേരണയായി. എല്ലാ വിദ്യാർഥികൾക്കും അനലറ്റിക്കൽ സ്കിൽ, കമ്യൂണിക്കേഷൻ സ്കിൽ, ബിടെക് പ്രോഗ്രാമുകളിൽ കോഡിങ് എന്നിവയിൽ പരിശീലനം നൽകിയാണു കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല) വിദ്യാർഥികളെ ഒരുക്കുന്നതെന്നു പ്ലേസ്മെന്റ് കോഓർഡിനേറ്റർ ഡോ. ഗിരീഷ് കുമാരൻ തമ്പി പറയുന്നു. കമ്പനികളുമായി ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾ എന്തെന്നറിഞ്ഞു വിദ്യാർഥികളെ ഒരുക്കുന്നതാണു ചില ക്യാംപസുകളുടെ രീതി. ഉദാഹരണമായി, ഈ വർഷം