കോടികളുടെ നഷ്‌ടം, മുന്നേറ്റ അവസരവും പോയി; ഓഹരി വിപണിയിലെ പരിഭ്രാന്തിക്ക് എന്താണു കാരണം?
Mail This Article
×
അമേരിക്കയിൽ മഴ പെയ്‌താൽ ഇവിടെ കുട പിടിക്കേണ്ടതുണ്ടോ? യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നയം ഇന്ത്യയിലെ ഓഹരി വിപണിയിൽ കനത്ത നഷ്‌ടത്തിനാണല്ലോ ഇടയാക്കിയത്. യുക്‌തിസഹമല്ലാത്ത പ്രതികരണം നിക്ഷേപകരുടെ ആസ്‌തിമൂല്യത്തിൽനിന്നു കഴിഞ്ഞ ആഴ്‌ച ചോർത്തിക്കളഞ്ഞത് 23.15 ലക്ഷം കോടി രൂപയാണ്. 4.77 ശതമാനമാണു നിഫ്‌റ്റിക്കു നേരിട്ട നഷ്‌ടം. ഫെഡ് റിസർവിന്റെ പലിശ നിർണയ സമിതി യോഗം പ്രമാണിച്ച് ആഴ്‌ചയുടെ തുടക്കംതൊട്ടുതന്നെ ഇടിവിനും തുടക്കമിട്ടിരുന്നു. സമിതിയുടെ തീരുമാനം വന്നപ്പോൾ വീണ്ടും ഇടിവോടിടിവ്. പലിശ 0.25% കുറച്ചെങ്കിലും ഇനിയുള്ള ഇളവുകൾ വൈകുമെന്ന ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്‌താവനയെ വിദേശ ധനസ്‌ഥാപനങ്ങൾ (എഫ്‌പിഐ) ഇന്ത്യൻ വിപണിയിൽ സജീവമാകാൻ വൈകുമെന്നു വ്യാഖ്യാനിച്ചു
English Summary:
Indian Stock Market: Analysing the Impact of US Fed Reserve Decision
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.