ഭാര്യ ‘തെറ്റ്’ ചെയ്താലും കേസെടുക്കേണ്ട; ജനം ചെയ്യണം 69 മണിക്കൂർ ജോലി; പട്ടാളത്തെ ഇറക്കി പണിവാങ്ങിയ പ്രസിഡന്റ്!
Mail This Article
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ധനിക രാഷ്ട്രങ്ങളിൽ ഒന്നാണ് ദക്ഷിണ കൊറിയ എന്ന പേരിൽ അറിയപ്പെടുന്ന കൊറിയൻ റിപ്പബ്ലിക് (Republic of Korea അഥവാ ROK). കിഴക്കൻ ഏഷ്യയിൽ കൊറിയൻ അർധ ദ്വീപിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ രാജ്യത്തിന് വികസിത രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയാണ് ഇന്ന് സ്ഥാനം. കമ്യൂണിസ്റ്റ് സർക്കാരുള്ള ഉത്തര കൊറിയയുമായി ഉണ്ടാകുന്ന നിരന്തരമായ സംഘർഷങ്ങളുടെ ഇടയിലും അസൂയാവഹമായ സാമ്പത്തിക പുരോഗതി കൈവരിക്കാൻ കഴിഞ്ഞെന്നത് ഈ രാജ്യത്തിന്റെ പ്രത്യേകതയാണ്. ഇന്ന് വിവിധ മേഖലകളിൽ ഈ രാജ്യത്തുനിന്നുള്ള ഉൽപന്നങ്ങൾ ലോക വിപണി കീഴടക്കിയതിനു പുറമേ സൗന്ദര്യ വർധക വസ്തുക്കളുടെയും ഇതുമായി ബന്ധപ്പെട്ട ചികിത്സയുടെയും കാര്യത്തിൽ അവസാനവാക്കാണ് ദക്ഷിണ കൊറിയ. ഇതിനെല്ലാം ഉപരിയായി ഇവിടെ നിർമിക്കുന്ന സീരീസുകള്‍ (K Drama) ഇന്ന് ലോകം മുഴുവൻ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഏതെല്ലാം കോണിൽ കൂടി നോക്കിയാലും ബാക്കി രാഷ്ട്രങ്ങളെയും ജനതകളെയും അമ്പരിപ്പിക്കുന്ന ഒരു പ്രതിഭാസമായി ദക്ഷിണ കൊറിയ വളർന്നിരിക്കുന്നു. എന്നാൽ ഏത് ‘ഡ്രാമ’യേയും വെല്ലുന്ന ‘നാടകമാണ്’ കഴിഞ്ഞ രണ്ടാഴ്ചകളിലായി കൊറിയൻ രാഷ്ട്രീയത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ രാജ്യത്തിൽ തികച്ചും അപ്രതീക്ഷിതമായി ഡിസംബർ മൂന്നാം തീയതി പ്രസിഡന്റ് യൂൻ സുക് യോൽ പട്ടാള നിയമം നടപ്പിലാക്കുന്നു എന്ന് പ്രഖ്യാപിച്ചതോടെയാണ് ഈ നാടകത്തിനു തിരശ്ശീല ഉയർന്നത്. തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അധികാരത്തിലേറ്റിയ ഒരു ഭരണാധികാരി ആ രാജ്യത്തിൽ പട്ടാള ഭരണം കൊണ്ടുവരികയെന്നത് സാധാരണഗതിയിൽ ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ ഈ സംഭവം ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി. പക്ഷേ പ്രധാനപ്പെട്ട