ആർഎസ്എസ് ആചാര്യന്റെ ‘വിചാരധാര’യും മോദിയുടെ ‘ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പും’ തമ്മിലെന്താണ് ബന്ധം?’
Mail This Article
കഷ്ടിച്ച് മൂന്നു പേജിലായി അഞ്ചു വകുപ്പുകൾ മാത്രം ഉള്ളതാണ് ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നിർബന്ധിതമായി സാധ്യമാക്കുന്ന ഭരണഘടനാ ഭേദഗതികളുടേതായ ബിൽ. വലുപ്പംകൊണ്ട് ചെറിയ ബില്ലാണെങ്കിലും അതിനുള്ളിലെ ആശയലോകത്തിന്റെ കാര്യം അങ്ങനെയല്ല. ഭരണഘടനയിൽ പറയാതെതന്നെ, ഒരേസമയം തിരഞ്ഞെടുപ്പെന്നതായിരുന്നു 1967വരെ രീതി. അതിലേക്കു മടങ്ങിപ്പോകുന്നതു മെച്ചപ്പെട്ട ഭരണം സാധ്യമാക്കാനും വലിയതോതിൽ പണവും സമയവും ലാഭിക്കാനും സഹായിക്കുമെന്നാണ് മോദി സർക്കാരിന്റെ വാദം. സദ്ഭരണവും പണ, സമയ ലാഭങ്ങളും ആരാണ് ആഗ്രഹിക്കാത്തത്? തിരഞ്ഞെടുപ്പിന്റെ ക്രമീകരണത്തിലൂടെ അതു സാധിക്കുമെങ്കിൽ അങ്ങനെയാവട്ടെ എന്നു ന്യായം. ഒരേസമയം തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനു ഭരണഘടനാ ഭേദഗതി ശിൽപികൾ നിർദേശിച്ചിട്ടുള്ള മാർഗമിതാണ്: ലോക്സഭയുടെ അഞ്ചു വർഷ കാലാവധിയെ പവിത്രമായി സംരക്ഷിക്കുക. അതിനിടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സർക്കാരുകൾ താഴെപ്പോകുന്നതിനും ലോക്സഭയും നിയമസഭകളും പിരിച്ചുവിടപ്പെടുന്നതിനും വീണ്ടും തിരഞ്ഞെടുപ്പിനും തടസ്സമില്ല. പക്ഷേ, അതിലൂടെ സൃഷ്ടിക്കപ്പെടുക മിച്ച സഭകളായിരിക്കുമെന്നു മാത്രം. അതായത്, ലോക്സഭയുടെ അഞ്ചുവർഷ കാലാവധിയിലെ അവശേഷിക്കുന്ന സമയത്തേക്കു മാത്രമായി അവയുടെ ആയുസ്സ് പരിമിതപ്പെടും. ഒരേസമയം തിരഞ്ഞെടുപ്പെന്നു കർശനമാക്കുന്നതിൽ ലോക്സഭയുടെ അഞ്ചു വർഷത്തിനുള്ളിലേക്കു നിയമസഭകളെ ഒതുക്കുന്നതിലാണ്