'ഭരണമുണ്ടെന്നു കരുതി അവരാണോ മികച്ചവർ?' 'ചിലർക്കു മാറാൻ മടി' – 100ൽ തിളങ്ങി സിപിഐ; തുടരും പോരാട്ടം
Mail This Article
മാറ്റം വേണമെന്ന കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളിൽ പക്ഷമില്ലെന്നു തെളിയുന്ന സംവാദം. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരവഴി പുതിയൊരു ദിശയിലാണെന്ന ബോധ്യത്തിൽനിന്നുള്ള അഭിപ്രായങ്ങൾ. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) ശതാബ്ദി വേളയിൽ 4 യുവ നേതാക്കൾ വെല്ലുവിളികളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു... ?ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു നൂറ്റാണ്ട് പിന്നിടുന്നത് അദ്ഭുതമാണോ? പി.സന്തോഷ് കുമാർ: ആശയപരമായും സംഘടനാപരമായും എതിർക്കുന്നവർ പാർട്ടിയെ തകർക്കാൻ ശ്രമങ്ങൾ നടത്തി. ഇതൊക്കെയാണെങ്കിലും അഭിമാനകരമായ സംഭാവനകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിനു പാർട്ടി നൽകിയത്. പല കാര്യങ്ങളിലും യോജിക്കാനാകാത്ത കോൺഗ്രസ് പോലുള്ളവരുമായി കൈകോർക്കാൻ സാധിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വലിയ ശക്തി. കോൺഗ്രസിൽനിന്നുണ്ടായ ദുരനുഭവങ്ങൾ മനസ്സിലുണ്ടെങ്കിലും വർഗീയതയ്ക്കെതിരെ അവർക്കൊപ്പം നിൽക്കും. ?ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 5 ശതമാനത്തിൽ താഴെ മാത്രമാണല്ലോ വോട്ട്? സന്തോഷ്: ആത്മാർഥതയുള്ള പ്രവർത്തകരും സംഘടനാ സംവിധാനവും പാർട്ടിക്കുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ ഫലമുണ്ടാകുന്നില്ല. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചു ചില കാര്യങ്ങൾ ചെയ്യാൻ പറ്റാത്തതിന്റെ പ്രശ്നമുണ്ട്.