ജനത്തിനു കുടിവെള്ളമായ ‘പാർട്ടി കിണർ’; കോൺഗ്രസ് മറക്കരുത് ബെളഗാവി സമ്മേളനം; തിരിച്ചറിയുമോ ‘വിളക്കിച്ചേർക്കലിന്റെ’ പാഠം!
Mail This Article
1894ൽ ദക്ഷിണാഫ്രിക്കയിലെ നേറ്റാലിൽ വംശീയവിവേചനം അനുഭവിക്കുന്ന ഇന്ത്യക്കാരെ ഒരൊറ്റ കുടക്കീഴിൽ ഒരുമിച്ച് നിർത്തിയ ‘നേറ്റാൽ ഇന്ത്യൻ കോൺഗ്രസ്’ എന്ന ആദ്യസംഘടന രൂപീകരിച്ചത് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന ചെറുപ്പക്കാരനായ ബാരിസ്റ്ററായിരുന്നു. കൃത്യം 30 വർഷങ്ങൾക്ക് ശേഷം, ആ മനുഷ്യൻ ‘ ഇന്ത്യൻ നാഷണൽ കോൺഗ്രസ്’ എന്ന ലോകത്തെ ഏറ്റവും ബൃഹത്തായ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അധ്യക്ഷനായി - 1924ൽ ബെളഗാവിയിൽ നടന്ന സമ്മേളനത്തിൽ. അപ്പോഴേക്കും, ഏത് സ്വേച്ഛാധിപത്യത്തിന്റെ മുന്നിലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയുന്ന ആത്മബലത്തിന്റെ മറ്റൊരു പേരായി - മഹാത്മാഗാന്ധിയായി - കാലം ആ യുവ ബാരിസ്റ്ററെ പരിവർത്തനം ചെയ്തു കഴിഞ്ഞിരുന്നു. 39–ാം സമ്മേളനത്തിനായി ബെളഗാവി തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണം, കോൺഗ്രസിന്റെ ആരംഭകാലം മുതൽ ബെളഗാവിയിലെ പ്രവർത്തകർ കാണിച്ച താൽപര്യമായിരുന്നു. കോൺഗ്രസ് സ്ഥാപകനായിരുന്ന എ.ഒ.ഹ്യൂം 1893ൽ തന്നെ ബെളഗാവി സന്ദർശിച്ചിരുന്നു. എങ്കിലും, തീരുമാനം ബെളഗാവിക്ക് അനുകൂലമാക്കിയത് മുംബൈ പ്രവിശ്യയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഗംഗാധർറാവു ദേശ്പാണ്ഡെയുടെ പ്രയത്നം കാരണമായിരുന്നു. 1887 മുതൽ കോൺഗ്രസ് സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്ന ദേശ്പാണ്ഡെ, ഗാന്ധിജിയുടെയും, തിലകന്റെയും അടുത്ത സുഹൃത്തായിരുന്നു. 1916ൽ ഗാന്ധിജി ബെളഗാവി സന്ദർശിച്ചതിന്റെ