2025ൽ ഏറ്റവും കൂടുതൽ പണമുണ്ടാക്കാനുള്ള മാർഗം എന്താകും? വരും 4 കോടി; വൻ മാറ്റത്തിന് അൽഗോ ട്രേഡിങ്; പ്രതീക്ഷ കേന്ദ്രത്തിലും
Mail This Article
വിട പറയുന്ന വർഷം വില സൂചികകൾ സർവകാല ഔന്നത്യം കൈവരിച്ചെങ്കിലും പിന്നീട് ആഴ്‌ചകളോളം ഇടിവു നേരിട്ടതിന്റെ നിരാശ വിട്ടുമാറിയിട്ടില്ലാത്ത ഓഹരി വിപണി പുതുവർഷത്തിലേക്കു കടക്കുന്നതു പ്രത്യാശയോടെ. റെക്കോർഡ് തിരുത്തി മുന്നേറാൻ കഴിയുമെന്നു മാത്രമല്ല ഏറ്റവും മികച്ച ആസ്‌തി സമ്പാദന മാർഗമായി ഓഹരി നിക്ഷേപം മാറുമെന്നുമുള്ള പ്രതീക്ഷയിലാണു വിപണി. ഓഹരി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുതകുന്ന ബജറ്റ് നിർദേശങ്ങൾ, വിദേശ നിക്ഷേപകരുടെ സജീവ പിന്തുണ, കോർപറേറ്റ് മേഖലയുടെ മികച്ച പ്രവർത്തനം, വനിതകളുടെ കൂടിയ പങ്കാളിത്തം, ചില്ലറ നിക്ഷേപകർക്കും‘അൽഗോരിത്‌മിക് ട്രേഡിങ്’ അവസരം എന്നിവയും പ്രതീക്ഷകളിലുണ്ട്. നാലു കോടിയോളം നിക്ഷേപകരുടെ വിപണി പ്രവേശവും പുതുവർഷ പ്രതീക്ഷകളിൽ ഉൾപ്പെടുന്നു. ∙ കുതിപ്പു സൂചിപ്പിക്കുന്ന പ്രവചനങ്ങൾ മുന്നേറാനാകുമെന്ന വിപണിയുടെ പുതുവർഷ പ്രതീക്ഷ സഫലമാകുമെന്ന അനുമാനമാണു പൊതുവേയുള്ളത്. സെൻസെക്‌സ് 93,000 പോയിന്റ് വരെ ഉയർന്നേക്കാമെന്ന് ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കിങ് രംഗത്തെ പ്രമുഖ സ്‌ഥാപനമായ മോർഗൻ സ്‌റ്റാൻലി പ്രവചിച്ചിട്ടുണ്ട്. അതു സാധ്യമായില്ലെങ്കിൽക്കൂടി 90,000 പോയിന്റിനപ്പുറത്തേക്കു സെൻസെക്‌സ് കുതിക്കുമെന്നു കരുതാം. നിഫ്‌റ്റിക്ക് 29,000 പോയിന്റ് വരെയുള്ള ഉയർച്ചയാണു പ്രവചിക്കപ്പെട്ടിട്ടുള്ളത്.