ബ്രഹ്മപുത്രയിൽ ചൈനയുടെ ‘ജലബോംബ്’; പടുകൂറ്റൻ ഡാം പൊട്ടിയാൽ ഇന്ത്യയിൽ മഹാദുരന്തം; ഭീതിയായി ഭൂകമ്പം, ആയുധമാകാൻ കൃത്രിമപ്രളയം?
Mail This Article
ത്രീ ഗോർജിസ് ഡാം– 1994ൽ തുടങ്ങി 12 വർഷമെടുത്തു ചൈനയിലെ യാങ്സി നദിക്ക് കുറുകെയുള്ള ഈ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കാൻ. പിന്നെയും ആറു വർഷമെടുത്തു ഇവിടെനിന്ന് പൂർണമായ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ. പൂർണമായും പ്രവർത്തനക്ഷമമായതോടെ ഒരു റെക്കോർഡും ത്രീ ഗോർജിസ് സ്വന്തമാക്കി. ലോകത്തിൽ ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്! എന്നാൽ ഈ വമ്പനെയും വെല്ലുന്ന ‘സൂപ്പർ ഡാമി’ന്റെ പണിപ്പുരയിലാണ് ചൈനയിപ്പോൾ. ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള ഡാം. ഇതിന് നിർമാണാനുമതി ലഭിച്ചതോടെ പക്ഷേ നെഞ്ചിടിക്കുന്നത് ഇന്ത്യയുടേതാണ്. യാർലുങ് സങ്ബോ നദിക്കു കുറുകെ 13,700 കോടി ഡോളർ മുടക്കിയാണ് (ഏകദേശം 11.7 ലക്ഷം കോടി രൂപ) ചൈന ഈ ജലവൈദ്യുത പദ്ധതിക്ക് രൂപം നൽകുന്നത്. 2020ൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയിൽ (2021–2025) ഉൾപ്പെടുത്തിയ ഇതിന് ചൈനീസ് സർക്കാർ അംഗീകാരം നൽകിയെന്നാണ് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. അതേസമയം, ഇന്ത്യയോടൊപ്പം ബംഗ്ലദേശിന്റെയും നെഞ്ചിടിക്കും ഈ അണക്കെട്ടിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ. ചൈനയുടെ സ്വപ്ന പദ്ധതി എന്തുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്? ഇതിന്റെ ഉത്തരം യാർലുങ് സങ്ബോ എന്ന ടിബറ്റൻ നാമധാരിയായ നദിയുടെ ഇന്ത്യൻ പേരിലുണ്ട്– ബ്രഹ്മപുത്ര. ടിബറ്റിൽ ഇന്ത്യൻ അതിർത്തിക്കു സമീപം ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ചൈന പടുകൂറ്റൻ അണക്കെട്ട് കെട്ടിയുയർത്താൻ ഒരുന്നത്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് എന്ന വിശേഷണവുമായി ചൈന നിർമാണത്തിനൊരുങ്ങുന്ന ഈ ഡാമിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? എന്തെല്ലാം നേട്ടങ്ങളാണ് ഇത് ചൈനയ്ക്കു നൽകുക? എന്തുകൊണ്ടാണ് ഈ ഡാം ഇന്ത്യയ്ക്കും ബംഗ്ലദേശിനും പേടിസ്വപ്നമാകുന്നത്? നിലവിൽ ശാന്തമായ ഇന്ത്യ–ചൈന അതിർത്തി ഒരു ജലയുദ്ധത്തിലൂടെ വീണ്ടും അശാന്തിയുടെ താഴ്‌വരയാകുമോ? എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഒളിപ്പിച്ച് ശാന്തതയോടെ, ചിലപ്പോഴൊക്കെ വല്ലാതെ പേടിപ്പിച്ച് ബ്രഹ്മപുത്രയും ഒഴുകുകയാണ്.