സ്വന്തം പറമ്പിലെ മരംവെട്ടി വിറ്റാൽ 3 വർഷം തടവ്; എവിടെവച്ചും അറസ്റ്റ്! വനംവകുപ്പിന് വേണോ ഇത്രയും അധികാരം?
Mail This Article
കേരള വനം നിയമ ഭേദഗതിക്കെതിരെ വലിയ പ്രതിഷേധമുയർന്നതോടെ, ഭേദഗതി വ്യവസ്ഥകൾ ജനാഭിപ്രായം നോക്കിയേ നടപ്പിൽ വരുത്തൂ എന്നു പറഞ്ഞ് കാര്യങ്ങൾ തണുപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിനൊപ്പം ഭേദഗതികൾ ലഘുവാണെന്നും പലതും കൂടുതൽ ജനസൗഹൃദപരമാണെന്നും വനംവകുപ്പ് പ്രചാരണങ്ങളും നടത്തുന്നുണ്ട്. സത്യമല്ലാത്ത പ്രചാരണങ്ങളാണവ. എന്തായാലും ജനാഭിപ്രായം സ്വീകരിക്കാനുള്ള തീയതി ഡിസംബർ 31ന് അവസാനിച്ചു. ജനാധിപത്യസർക്കാർ ആ ജനാഭിപ്രായങ്ങളെ സത്യസന്ധമായി വിലയിരുത്തും എന്നു പ്രതീക്ഷിക്കാം. ഫോറസ്റ്റുകാർക്കു വാറന്റില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുപറഞ്ഞു സ്വയം കേസുകൾ റജിസ്റ്റർ ചെയ്യാനുമുള്ള വകുപ്പുകൾക്കെതിരെയാണ് പ്രധാനമായും പ്രതിഷേധമുയരുന്നതെങ്കിലും മറ്റ് ഒട്ടേറെ ജനാധിപത്യവിരുദ്ധ കരിനിയമങ്ങൾ അടങ്ങുന്നതാണ് ഭേദഗതികൾ. ഇവ ഉദ്യോഗസ്ഥ സമ്മർദങ്ങൾക്കു വഴങ്ങാതെ സർക്കാർ ജനപക്ഷത്തുനിന്നു വിലയിരുത്തണം. പുതിയ നിയമഭേദഗതിയിലെ ജനവിരുദ്ധമായതും മാറ്റേണ്ടതുമായ വകുപ്പുകൾ നോക്കാം: