‘ബനാനേ...’ എന്നെങ്കിലും കുരങ്ങൻ എഴുതുമോ? കോളജിൽ പോയ അപ്പൂപ്പനുള്ളവർ രക്ഷപ്പെട്ടു; ആയുസ്സ് കൂടും, ആരോഗ്യവും!
Mail This Article
നമ്മോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണു കുരങ്ങൻ. ബുദ്ധിയിൽ ഇവ മറ്റു മൃഗങ്ങളേക്കാൾ മുകളിലാണെന്നു തെളിയിച്ചതാണ്. ബുദ്ധിയിൽ നമുക്കു നേരെ പിന്നിൽ ചിമ്പാൻസിയാണ്. ചിമ്പാൻസികളെ 60 വർഷത്തോളം വിസ്തരിച്ചു പഠിച്ചയാളാണ് ഇംഗ്ലണ്ടുകാരിയായ ഡോ. ജെയ്ൻ ഗൂഢാൾ. ചിമ്പാൻസികൾ പണിയായുധങ്ങൾ ഉപയോഗിക്കുക മാത്രമല്ല, നിർമിക്കുകയും ചെയ്യുമെന്നത് അവരുടെ പ്രധാന കണ്ടെത്തലാണ്. ആശയവിനിമയം നടത്താനുള്ള കഴിവ് മറ്റു മൃഗങ്ങളെക്കാൾ വളരെ കൂടുതലാണ്. വിവിധതരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാനും ആംഗ്യങ്ങൾ കാണിക്കാനും കഴിവുണ്ട്. നാമും അവയുമായി 99% ഡിഎൻഎ സാമ്യവുമുണ്ട്. സൈലന്റ്‌വാലി സന്ദർശിക്കുന്ന ഒരു ഡിജിറ്റൽയുഗ കുട്ടിക്കു കുസൃതി തോന്നിയെന്നു സങ്കൽപിക്കുക. അവിടെക്കണ്ട സിംഹവാലൻ കുരങ്ങുകൾക്കു കംപ്യൂട്ടർ കീ ബോർഡ് കൊടുത്താൽ അതിൽ തട്ടി മുട്ടി അവ കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികമോ സന്താനഗോപാലമോ സൃഷ്ടിക്കുമോ? കൗതുകവും കുസൃതിയുമുള്ള