തിരിച്ചറിഞ്ഞത് നെതർലൻഡ്സിൽ: 5 ദിവസത്തിനകം ഈ ലക്ഷണങ്ങൾ; എച്ച്എംപിവി ഇന്ത്യയിൽ പരിഭ്രാന്തി പരത്തുന്നത് എന്തുകൊണ്ട്?
Mail This Article
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചൈനയിൽ പടർന്നുപിടിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) എന്ന ജീവകണമാണ് ചർച്ചകളുടെ കേന്ദ്രബിന്ദു. ചൈനയിൽ ഇപ്പോഴുണ്ടായിരിക്കുന്ന പകർച്ചവ്യാധിയുടെ ഉറവിടങ്ങൾ മൈക്കോപ്ലാസ്മ ബാക്ടീരിയകൾ, എച്ച്എംപിവി, കൊറോണയുടെ വകഭേദമായ സാർസ്-കോവ്-2 വൈറസ്, ഇൻഫ്ലുവൻസ വൈറസ് തുടങ്ങിയവയാണെന്ന് ഔദ്യോഗികവൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ന്യൂമോവിരിഡേ വൈറസ് കുടുംബത്തിൽപെട്ടതാണ് എച്ച്എംപിവി. സാധാരണയായി കണ്ടുവരുന്ന ആർഎസ്‌വി (റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ്) എന്ന ശ്വാസകോശ രോഗകാരിയായ വൈറസുമായി ഇതിനു വളരെയേറെ സാമ്യമുണ്ട്. മുണ്ടിനീര് പരത്തുന്ന വൈറസും ഇതേ കുടുംബത്തിലേതാണ്. ശ്വാസകോശ അണുബാധയ്ക്കു കാരണമാകുന്നതായി ഇതിനകം കണ്ടെത്തിയിട്ടുള്ള വൈറസാണ് എച്ച്എംപിവി. ആഗോളതലത്തിൽ, ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 3 ശതമാനം മുതൽ 10 ശതമാനം വരെ പേരുടെ രോഗകാരണം എച്ച്എംപിവി ആണെന്നു പഠനങ്ങൾ പറയുന്നു. ശ്വാസകോശ അണുബാധ മൂലം മരിക്കുന്ന, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ