ലോക പൊലീസ് തൊപ്പിയഴിക്കാൻ യുഎസ്; മസ്കിന്റെ എഴുത്തിൽ തെളിഞ്ഞത് ട്രംപിന്റെ മനസ്സ്! ഇത് ചൈനയ്ക്കുള്ള ‘പണി’യോ‘ കൈസഹായമോ’?
Mail This Article
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവും ഇതുമൂലം ആ രാജ്യത്തിന്റെ നയങ്ങളിലും നിലപാടുകളിലും വന്നേക്കാവുന്ന മാറ്റങ്ങളും എങ്ങനെ നേരിടണമെന്ന ചിന്തയുമായാണ് മിക്ക രാഷ്ട്രങ്ങളും പുതുവർഷത്തെ എതിരേറ്റത്. പല രാജ്യങ്ങൾക്കെതിരെയും ട്രംപ് ഇതിനകം ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഇവയിൽ ഏതൊക്കെ നടപ്പിൽ വരുത്തുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ഈ അനിശ്ചിതാവസ്ഥ ട്രംപ് ഔദ്യോഗികമായി സ്ഥാനമേൽക്കുന്ന ജനുവരി 20 വരെ തുടരാനാണ് സാധ്യത. കഴിഞ്ഞ ഒന്നര മാസമായി ട്രംപിനെ മുഖം കാണിക്കാനും ആശംസകൾ അറിയിക്കാനുമായി പല രാഷ്ട്രത്തലവന്മാരും യുഎസിൽ എത്തിയിരുന്നു. ഇതിൽ ആനന്ദം കണ്ടെത്തുന്നതിനൊപ്പം തന്നെ ഇവരിൽ പലരെയും കളിയാക്കാനും അധിക്ഷേപിക്കാനും ട്രംപ് മറന്നില്ല. ഈ രീതിയിൽ ലോകത്തിന്റെ പൂർണ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ചു നിർത്താനും ട്രംപിന് കഴിഞ്ഞു. എന്നാൽ മാധ്യമ ശ്രദ്ധയിൽ നിന്നകന്ന് തികച്ചും അക്ഷോഭ്യരായി ട്രംപിന്റെ വരവിനെ നേരിടാനൊരുങ്ങുന്ന രാജ്യമാണ് ചൈന. ട്രംപിന്റെ ഭീഷണികളിൽ ഭൂരിഭാഗവും ഉന്നമിടുന്നത് ചൈനയെയാണ്; എന്നാലും ബെയ്ജിങ് തികഞ്ഞ നിസ്സംഗത പാലിക്കുന്നുവെന്നത് പലരെയും അതിശയപ്പെടുത്തുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അധിക ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ചൈനയിൽ നിന്നുള്ള പല വസ്തുക്കളുടെയും മേൽ അമിത നികുതി ചുമത്തിയിരുന്നു. കോവിഡ് മഹാമാരിയെ സംബന്ധിച്ചുള്ള യാഥാർഥ്യങ്ങൾ ഷി ഷി ചിൻപിങ് തന്നിൽ നിന്ന് മറച്ചുവച്ചെന്നും തന്മൂലം യുഎസിൽ ഉണ്ടായ മരണങ്ങളാണ് 2020ൽ തന്റെ പരാജയത്തിനിടയാക്കിയ പ്രധാന കാരണമെന്നും