സിറിയയുടെ വടക്കുകിഴക്കൻ മേഖല അറിയപ്പെടുന്നതു റോജാവ എന്നാണ്. ഇതു രണ്ടാം തവണയാണു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഈ നാടു ഞാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിൽ, 2019 നു ശേഷം റോജാവയുടെ തലസ്ഥാനമായ ഖാമിഷ്‌ലോ വല്ലാതെ മാറിയിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ തലയുയർത്തിയിട്ടുണ്ട്. മുൻപ് ഐഎസിന്റെ നിയന്ത്രത്തിലായിരുന്ന അൽ ഹാസക്കായിലേക്കുള്ള എം7 ഹൈവേ അടക്കം റോഡുകൾ സ്വതന്ത്രമാക്കപ്പെട്ടു. ജനങ്ങൾ ഇപ്പോഴും ഭീതിയുടെ പിടിയിലാണ്. നാളെയെന്ത് എന്ന അനിശ്ചിതത്വം. ബഷാർ അൽ അസദ് ഭരണകൂടം വീണെങ്കിലും തുർക്കി അതിർത്തിയോടു ചേർന്ന സിറിയയിലെ കുർദുമേഖലയായ റോജാവയ്ക്കു സ്വാതന്ത്ര്യം ഇനിയും അകലെ. ഐഎസിനെതിരായ യുദ്ധകാലത്തു നേടിയെടുത്ത റോജാവ ഓട്ടണമസ് അഡ്മിനിസ്ട്രേഷൻ എന്ന പേരിലുള്ള പരിമിത സ്വയംഭരണമടക്കം നഷ്ടമാകുമോ എന്ന ഭീതി കുർദുകൾക്കുണ്ട്. നാലുചുറ്റും ശത്രുക്കളോടു പൊരുതുകയാണു കുർദുകൾ – തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി എന്ന എസ്എൻഎ ഒരു വശത്ത്. ഐഎസ് പോലെയുള്ള ഭീകരസംഘടനകൾ മറ്റൊരു വശത്ത്.

loading
English Summary:

Rojava's Future as Assad's Regime Weakens, Facing Threats from Turkey-backed Forces and HTS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com