ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏഴാം വിജയവുമായി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ 6–ാം സ്ഥാനത്ത്
ഗുജറാത്ത് ടൈറ്റൻസിനായി അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയം കാത്തുവച്ചത് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ
11 ബാറ്റർമാർ, ഒരേ ഒരു സിക്സർ; ഗുജറാത്തിനായി 2 അക്കം കടന്നത് 3 ബാറ്റർമാർ മാത്രം; 31 റൺസ് നേടിയ റാഷിദ് ഖാൻ ടോപ് സ്കോറർ
Mail This Article
×
ദേ വന്നു, ദാ പോയി... ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സീസണിലെ ഏറ്റവും ചെറിയ സ്കോറിൽ (89) പുറത്തായ ഗുജറാത്ത് ടൈറ്റൻസിന്റെ അവസ്ഥയാണിത്. മറുപടി ബാറ്റിങ്ങിൽ മിന്നൽ വേഗത്തിൽ 92 റൺസ് അടിച്ചെടുത്ത് പന്തും പടയും വിജയ വഴിയിൽ മുന്നേറുകകൂടി ചെയ്തതോടെ മത്സരം കാണാനിരുന്നവരും പറഞ്ഞു, ദേ വന്നു, ദാ പോയി... ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഏഴാമത്തെ വിജയം സ്വന്തമാക്കാൻ ഡൽഹി ക്യാപിറ്റൽസിനു വേണ്ടിവന്നത് വെറും 53 പന്തുകൾ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റെ 10 വിക്കറ്റുകളും ഞൊടിയിടയിൽ എറിഞ്ഞു വീഴ്ത്തിയ ഡൽഹി ക്യാപ്റ്റൽസ് പിന്നാലെ മിന്നൽ വേഗത്തിൽ ലക്ഷ്യത്തിലേക്ക് പാഞ്ഞുകയറിയത് 6 വിക്കറ്റുകൾ ബാക്കിവച്ച്. 17.3 ഓവറിൽ ഗുജറാത്ത് നേടിയ 89 റൺസ് ഡൽഹി മറികടന്നത് വെറും 8.5 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി...
English Summary:
Delhi Capitals pacers pin down Gujarat Titans with 89 all out to stay in reckoning
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.