അവസാന പന്തുവരെ നീളുന്ന ആവേശം, ട്വന്റി20 ക്രിക്കറ്റിന്റെ, ഏറെ പ്രത്യേകിച്ച് ഐപിഎലിന്റെ ഏറ്റവും മനോഹര കാഴ്ചയാണിത്. ഒരു വശത്ത് ‍ഞൊടിയിടയിൽ വിജയവും പോയിന്റ് പട്ടികയിലെ നേട്ടങ്ങളും ആഘോഷമാക്കുന്ന ടീമും ആരാധകരും. മറുവശത്ത് കൺമുന്നിലൂടെ വിജയം പനറന്നകലുന്നത് കണ്ട് നെടുവീർപ്പെടുന്ന ടീമും ആരാധകരും. രണ്ടും രണ്ട് എക്സ്ട്രീമാണ്. ഒന്ന് വിജയത്തിന്റേത്, മറ്റൊന്നു പരാജയത്തിന്റേതും. ഇതിനോടകം ഒട്ടേറെ ആവേശപ്പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച 17–ാം സീസണിൽ തന്നെ ഇതിനുള്ള മികച്ച ഉദാഹരണങ്ങൾ ഒന്നിലേറെയാണ്... ഇതിൽ ഏറ്റവും കൂടുതൽ തോൽവിയുടെ നോവ് അറിയേണ്ടിവന്നത് സീസണിലെ ഒന്നാം നമ്പർ ടീമായ രാജസ്ഥാൻ റോയൽസിനും. അവശേഷിക്കുന്നത് ഒരു പന്ത്. വിജയിക്കാൻ വേണ്ടത് രണ്ട് റൺസ്. ഒരു റൺസ് നേടിയാൽ മത്സരം സമനിലയിൽ, റൺസ് ഒന്നും നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു റൺ പരാജയം. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നാണിത്. ഇത്തരം സാഹചര്യങ്ങളിൽ മിക്കപ്പോഴും വിജയം കൈവരിക്കാറുള്ളത് ബാറ്റിങ് ടീം തന്നെയാണ്. എന്നാൽ ഐപിഎൽ 17–ാം സീസണിന്റെ 50–ാം മത്സരത്തിൽ ഫലം തിരിച്ചായി. വിജയിക്കാൻ അവസാന പന്തിൽ 2 റൺസ് വേണ്ടിയിരുന്ന രാജസ്ഥാന്റെ റോവ്മാൻ‍ പവലിനെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുക്കി വിജയം ഹൈദരാബാദ് പക്ഷത്തേക്ക് റാഞ്ചിയെടുത്തത് മറ്റാരുമല്ല, ഒരുകാലത്ത് ഇന്ത്യൻ ദേശീയ ടീമിന്റെ ഏറ്റവും വിശ്വസ്തനായ ബോളർ ആയിരുന്ന ഭുവനേശ്വർ കുമാറാണ് ആ മായാജാലം കാട്ടിയത്. അവസാന ഓവറിൽ രാജസ്ഥാനെ ചെറുക്കാൻ ഹൈദരാബാദിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് 13 റൺസാണ്...

loading
English Summary:

Sunrisers Hyderabad script nervy one-run win over Rajasthan Royals in last-ball thriller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com