അവസാന ബോളിൽ ‘റെക്കോർഡ്’ ഇട്ട ഗിൽക്രിസ്റ്റ്; ജയ്സ്വാളിന്റെ ‘യശസ്സ്’ തകർത്ത ബോൾ; ചെഹൽ തിരുത്തുമോ കുംബ്ലെയുടെ റെക്കോർഡ്?
Mail This Article
റെക്കോർഡുകളുടെ പെരുമഴക്കാലമാണ് ഓരോ ഐപിഎൽ സീസണും. ബാറ്റർമാർ െതളിഞ്ഞുവാഴുന്ന ഐപിഎൽ മൈതാനങ്ങളിൽ കൂടുതലായും പിറവിയെടുക്കുന്നതും തിരുത്തിക്കുറിക്കപ്പെടുന്നതും ബാറ്റുമായി ബന്ധപ്പെട്ട റെക്കോർഡുകളാണ്. ബോളർമാർക്ക് പലപ്പോഴും കിട്ടുന്നത് നാണക്കേടിന്റെ നെഗറ്റീവ് റെക്കോർഡുകളും. എന്നിരുന്നാലും ഐപിഎലിലെ ചില വ്യത്യസ്തമായ റെക്കോർഡുകളിലൂടെയും കൗതുകങ്ങളിലൂടെയും ഒരു യാത്ര നടത്തിയാലോ.... ∙ ബാറ്റുകൊണ്ട് നേടാനാകാത്ത ഇരട്ട സെഞ്ചറി ബോളിങ്ങിൽ ഐപിഎലിൽ സെഞ്ചറികളുടെ എണ്ണം സെഞ്ചറിയുടെ പടിവാതിൽക്കലാണ് (98). സെഞ്ചറി തികച്ച ബാറ്റർമാരുടെ എണ്ണം അർധ സെഞ്ചറി പിന്നിടുകയും (52) ചെയ്തു. അതേസമയം വിക്കറ്റുകൾക്കൊണ്ട് ഐപിഎലിൽ സെഞ്ചറി തികച്ചവരും കുറവല്ല. ഇതുവരെ 24 ബോളർമാരാണ് ഈ നേട്ടം കൈവരിച്ചത്. ബാറ്റുകൊണ്ട് 98 സെഞ്ചറികൾ പിറന്നിട്ടും ഒരിക്കൽ പേലും കൈവരിക്കാനാകാത്ത ഒരു നേട്ടമുണ്ട്. ഐപിഎലിൽ ഒരു ഇരട്ട സെഞ്ചറി. എന്നാൽ ബോളിങ് നിരയിൽ നിന്ന് ഈ റെക്കോർഡും സാധ്യമായിട്ടുണ്ട്. ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള 175 നോട്ടൗട്ട് (2013) ആണ് ഐപിഎൽ ചരിത്രത്തിലെ നാളിതുവരെയുള്ള ഉയർന്ന സ്കോർ.