‘രോമാഞ്ച’മായി ആർസിബി; ‘ആവേശ’ത്തോടെ ആർആർ; ‘പുഷ്പ’ം പോലെ എസ്ആർഎച്ച്; ‘ഗംഭീര’ കരുത്തിൽ ‘കൊൽക്കത്ത ബോയ്സ്’
Mail This Article
×
ഐപിഎൽ സീസൺ പകുതിയായപ്പോൾ പ്ലേ ഓഫിലെത്താനുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സാധ്യത ടോയ്‌ലറ്റ് ക്ലീനറിന്റെ പരസ്യത്തിലെ കീടാണുവിനെപ്പോലെയായിരുന്നു. ആ നൂൽപാലത്തിൽ കയറി അവസാന 6 മത്സരങ്ങളും ജയിച്ച് റൺറേറ്റ് കാൽക്കുലേറ്ററിനെയും തറപറ്റിച്ചുള്ള ആർസിബിയുടെ അവിസ്മരണീയ തിരിച്ചുവരവാണ് 2024 ഐപിഎൽ പ്ലേഓഫിനെ രോമാഞ്ചമണിയിക്കുന്നത്. 2023ൽ പ്ലേ ഓഫ് കളിച്ച ഒറ്റ ടീമുപോലും ഇത്തവണയില്ലെന്നത് ടീമുകൾ തമ്മിൽ വലിയ അന്തരമില്ലെന്നത് അടിവരയിടുന്നു. പ്ലേ ഓഫിൽ കയറാതെ ‘സ്ഥിരത’ പുലർത്തുന്നത് പഞ്ചാബ് കിങ്സ് മാത്രമാണ്. അത്രയ്ക്കു വരില്ലെങ്കിലും ഡൽഹി ക്യാപിറ്റൽസും കൂട്ടായുണ്ട്. ആദ്യ രണ്ടു സീസണുകളിലും പ്ലേ ഓഫ് കളിച്ച പുതുക്കക്കാരായ ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സും ഇത്തവണ ലീഗ് സ്റ്റേജിൽ തന്നെ പുറത്തായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.