ഇനി കളിമാറും; പിച്ചിലെ ‘ഭൂതത്തെ’ തോൽപിച്ച് ടീം ഇന്ത്യ മുന്നോട്ട്; കരുത്തായി ഈ കൈകൾ
Mail This Article
ഐപിഎൽ വെടിക്കെട്ട് കഴിഞ്ഞ് ട്വന്റി20 ലോകകപ്പിന്റെ പ്രാഥമികഘട്ട മത്സരങ്ങൾക്കായി യുഎസിലേക്ക് വിമാനം കയറിയ ടീം ഇന്ത്യയെ കാത്തിരുന്നത് തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു. ഗ്രൂപ്പ് എയിൽ ഉൾപ്പെട്ട ഇന്ത്യയുടെ 3 പ്രാഥമികഘട്ട മത്സരങ്ങൾക്കും വേദിയായത് ന്യൂയോർക്കിലെ നാസ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. ബാറ്റർമാരുടെ ശവപ്പറമ്പായി മാറിയ മൈതാനത്ത് റൺസ് കണ്ടെത്താൻ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിരയ്ക്കുപോലും കഴിയാതെ വന്നപ്പോൾ, പലപ്പോഴും മത്സരങ്ങളുടെ ഗതി നിർണയിച്ചത് ബോളർമാരാണ്. ഫ്ലോറിഡയിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഴ മുടക്കിയതോടെ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുടെ തലപ്പൊക്കത്തോടെയാകും തുടർന്നുള്ള മത്സരങ്ങളിൽ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിലെ മൈതാനങ്ങളിലിറങ്ങുക. പോരാട്ടം സൂപ്പർ എട്ടിലേക്ക് പ്രവേശിക്കും മുൻപ്, പ്രാഥമികഘട്ടത്തിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങളിലൂടെ ഒരു യാത്ര...