2022 നവംബർ 10, അഡ്‌ലെയ്ഡ് ഓവലിൽ ഇളകിമറിഞ്ഞിരുന്ന ആരാധകരുടെ നീലക്കടലിനു നടുവിലേക്ക് തലയുയർത്തി ഇറങ്ങിയ ‘മെൻ‌ ഇൻ‌ ബ്ലൂ’വിന് തല താഴ്ത്തി മടങ്ങാനായിരുന്നു യോഗം. 2022 ട്വന്റി ട്വന്റി ലോക കപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ നിലംപരിശാക്കിയത് 10 വിക്കറ്റിനാണ്. അന്ന് ട്വന്റി ട്വന്റി മൈതാനം വിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ വീണ്ടും ടീം ഇന്ത്യയുടെ ട്വന്റി ട്വന്റി കുപ്പായം അണിഞ്ഞത് ഏതാനും മാസം മുൻപുമാത്രമാണ്. ഇത്തവണ വീണ്ടും ഇന്ത്യയും ഇംഗ്ലണ്ടും ലോകകപ്പ് സെമിഫൈനലിൽ നേർക്കുനേർ വരുന്നു. രോഹിത്തിനും കൂട്ടർക്കും വിജയം അല്ലാതെ മറ്റൊന്നും മനസ്സിലുണ്ടാകില്ല. അതും വെറും വിജയമല്ല, ഇംഗ്ലണ്ടിനെ തച്ചുതകർക്കുന്ന വിജയം. ഇംഗ്ലണ്ട് പഴയ ഇംഗ്ലണ്ടല്ല; ഇന്ത്യ പഴയ ഇന്ത്യയും. പ്രാഥമികഘട്ടത്തിൽ നിന്ന് ഞെങ്ങിഞെരുങ്ങി സൂപ്പർ 8ൽ പ്രവേശിച്ച ഇംഗ്ലണ്ടിനെയല്ല പിന്നീട് കണ്ടത്. കടലാസിലെ കരുത്തർ കളിക്കളത്തിലും കരുത്തരായിക്കഴിഞ്ഞു. എന്നാലും ഇന്ത്യയുടെ വിജയ പ്രതീക്ഷകൾക്കു മങ്ങലേൽപിക്കാൻ അതൊന്നും പോരെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന ടീം ഇന്ത്യ ഇംഗ്ലണ്ടിനെയും തകർത്ത് തുടർച്ചയായ 7 വിജയങ്ങളുടെ കരുത്തോടെ ഫൈനലിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ്. ഈ തയാറെടുപ്പുകളിൽ ഇന്ത്യയ്ക്കു കരുത്താകുന്നത് കഴിഞ്ഞ 6 മത്സരങ്ങളിലെ പ്രകടനങ്ങൾ തന്നെയാണ്. ഇതുവരെയുള്ള പ്രകടനങ്ങളിലൂടെ ഒരു യാത്ര നടത്തിയാൽത്തന്നെയറിയാം ടീം ഇന്ത്യയുടെ കരുത്ത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com