സ്വന്തം മണ്ണിൽ കളിച്ചു പരിശീലിക്കാൻ പോലും പറ്റാത്ത ടീം: ഈ തോൽവി നാണക്കേടല്ല, അഫ്ഗാന്റെ യാത്ര ആരും മറക്കുകയുമില്ല
Mail This Article
രാജ്യാന്തര പുരുഷ ട്വന്റി20 ക്രിക്കറ്റിന്റെ നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ചെറിയ സ്കോർ (56ന് ഓൾഔട്ട്) എന്ന പുതിയ ‘റെക്കോർഡ്’ സ്ഥാപിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതെങ്കിലും, തല ഉയർത്തിത്തന്നെയാണ് അവരുടെ മടക്കം. ‘‘ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത പരമ്പര’’ എന്നാണ് 2024 ട്വന്റി20 ലോകകപ്പിനെ അഫ്ഗാൻ നായകൻ റാഷിദ് ഖാൻ വിശേഷിപ്പിച്ചത്. അതെ, ഐസിസി ട്വന്റി20 റാങ്കിങ്ങിൽ പത്താം സ്ഥാനത്തു മാത്രമുള്ള ടീം, ലോകകപ്പിലെ ടോപ് 4 ടീമുകളിൽ ഒന്നായി ഉയർന്നു എന്നതുതന്നെ അവരുടെ പോരാട്ടത്തിന്റെ വീര്യം വിളിച്ചോതുന്നു. ‘‘ഈ വിജയം പാക്കിസ്ഥാനിൽനിന്ന് ആട്ടിയോടിക്കപ്പെട്ട അഫ്ഗാൻ അഭയാർഥികൾക്കായി ഞാൻ സമർപ്പിക്കുന്നു..’’ 2023 ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം പ്ലെയർ ഓഫ് ദ് മാച്ച് ഇബ്രാഹിം സദ്രാൻ പറഞ്ഞ വാക്കുകളാണിത്. മനുഷ്യ നിർമിത വിപത്തുകൾക്കൊപ്പം പ്രകൃതിദുരന്തങ്ങൾകൊണ്ടും വലയുന്ന, അഭയം തേടി പല നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു ജനത. അവർക്ക് ലോകത്തിന് മുന്നിൽ ഒരു നിമിഷമെങ്കിലും ആത്മാഭിമാനത്തോടെ നിൽക്കാനുള്ള അവസരമായിരുന്നു ആ വിജയം. അഫ്ഗാനിസ്ഥാനിലെ സ്വന്തം മണ്ണിൽ കളിച്ചു പരിശീലിക്കാൻ പോലും അവസരം ലഭിക്കാതിരുന്ന ഇത്തിരിക്കുഞ്ഞൻ ടീം ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെയും പാക്കിസ്ഥാനെയുമൊക്കെ വലിയ അട്ടിമറികളിലൂടെ മലർത്തിയടിച്ച് നേടിയ വിജയങ്ങൾ സൃഷ്ടിച്ച ‘ഇംപാക്ട്’ അത്ര വലുതായിരുന്നു. എന്നാൽ, 2024 ട്വന്റി20 ലോകകപ്പിലേക്ക് എത്തിയപ്പോൾ