11 വർഷം നീണ്ട കാത്തിരിപ്പിന് വിരാമിട്ട് ഒരു ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിടാൻ ടീം ഇന്ത്യ ജൂണ്‍ 29ന് ഇറങ്ങുകയാണ്. അതിലേക്ക് ആത്മവിശ്വാസം നിറയ്ക്കാനാൻ പോന്ന തകർപ്പൻ ജയമായിരുന്നു സെമിയിൽ അവർക്കു വേണ്ടിയിരുന്നത്. രോഹിത് ശർമയുടെ കുട്ടികൾ അതു നേടി. 2022ൽ അഡ്‌ലെയ്ഡ് ഓവലിൽ കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇതേ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ട് തങ്ങളെ തച്ചു തകർത്തു പുറത്താക്കിയപ്പോൾ ഒഴുകിയ കണ്ണീരിന് രോഹിത് പരിഹാരം കണ്ടു. ഡഗ് ഔട്ടിൽ പരിക്ഷീണനും തകർന്നവനുമായി ബട്‌ലർ ഇരുന്നത് ഓരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും കാണാൻ ആഗ്രഹിച്ചതാണ്. ക്രിക്കറ്റ് ചില മറുപടികൾ നൽകാനുള്ളതു കൂടിയാണ്. ഗയാനയിലെ സെമിക്ക് ഇറങ്ങുമ്പോൾ ബട്‌ലറുടെയും രോഹിതിന്റെയും ഈ ലോകകപ്പ് റെക്കോർഡ് തികച്ചും സമാനമായിരുന്നു. അത് അങ്ങനെ സംഭവിക്കുന്നതല്ല. ഇരു ക്യാപ്റ്റന്മാരും

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com