അന്ന് ഇന്ത്യയോട് തോറ്റത് 1 റൺസിന്; 2014ലും ‘വില്ലൻ’ കോലി; എന്നവസാനിക്കും ദക്ഷിണാഫ്രിക്കയുടെ ‘ലോകകപ്പ് കണ്ണീർ’
Mail This Article
ഒരിക്കലെങ്കിലും ലോകകപ്പ് ഉയർത്താമെന്ന ദക്ഷിണാഫ്രിക്കയുടെ സ്വപ്‌നങ്ങൾക്കു മേൽ വീണ്ടുമൊരു ഇടിത്തീ. ഇത്തവണ അത് ഇന്ത്യയുടെ രൂപത്തിലാണെന്നു മാത്രം. ലോകകപ്പിൽ ദുരന്തങ്ങൾ പിന്തുടരുന്ന ടീം എന്ന ദുർവിധിയിൽനിന്ന് രക്ഷനേടാൻ ഇക്കുറിയും ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല. ഏകദിന ക്രിക്കറ്റിലായാലും ട്വന്റി 20യിലായാലും സ്‌ഥിതി വ്യത്യസ്‌തമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യംകെട്ട ടീം എന്ന നാണക്കേടിൽനിന്ന് മഴവില്ലിന്റെ നാട്ടിൽനിന്നുള്ള ദക്ഷിണാഫ്രിക്കയ്ക്ക് എന്നായിരിക്കും ഇനിയൊരു മോചനം? കെപ്ലർ വെസൽസും ഹാൻസി ക്രോണ്യയും അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്നറും ഷോൺ പൊള്ളോക്കും ഗാരി കിർസ്റ്റനും ഹെർഷൽ ഗിബ്സും ഫാഫ് ഡുപ്ലെസിയും ക്വിന്റൻ ഡിക്കോക്കുമൊക്കെ സമ്മാനിച്ച മനോഹര നിമിഷങ്ങൾക്കൊപ്പം വയ്ക്കാൻ പക്ഷേ, ഒരുപിടി ‘ത്രില്ലിങ്’ ഓർമകൾ സമ്മാനിച്ചാണ് പരിശീലകൻ റോബ് വാൾട്ടറും നായകൻ എയ്ഡൻ മാർക്രവും സഹതാരങ്ങളും ഇത്തവണ വെസ്റ്റിൻഡീസിൽനിന്നു മടങ്ങുന്നത്. അല്ലെങ്കിലും ആർക്കു മറക്കാനാകും ഈ ഇന്ത്യ– ദക്ഷിണാഫ്രിക്ക ഫൈനൽ പോരാട്ടം! ലോകകപ്പ് കൈവിട്ടു പോയെന്ന് ഒരു തവണയല്ല, ഒട്ടേറെ തവണ ഇന്ത്യയ്ക്കു തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു ഫൈനലിൽ. അവസാനം വരെ പോരാടിയ ദക്ഷിണാഫ്രിക്കയ്ക്കു പക്ഷേ ഇന്ത്യൻ സിംഹഗർജനത്തിനു മുന്നിൽ തോല്‍വി വഴങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. ലോകോത്തര താരങ്ങളുടെ കുറവോ കളി മികവില്ലാത്തതോ അല്ല ദക്ഷിണാഫ്രിക്കയെ കപ്പടിക്കുന്നതിൽനിന്ന് അകറ്റുന്നത്. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിൽ ദക്ഷിണാഫ്രിക്കയുടെ പ്രകടനം